
ഇന്‍സ്റ്റഗ്രാമിലും റെക്കോര്‍ഡിട്ട് ചെന്നൈ സൂപ്പര്‍ കിങ്‌സ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാമില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് 15 മില്ല്യണ്‍ ഫോളോവേഴ്‌സിനെ സ്വന്തമാക്കി. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ‘ഇന്‍സ്റ്റയില്‍ 15 മില്ല്യണ്‍ വിസിലുകള്‍. മഞ്ഞനിറം എന്നേന്നേക്കും വളരുകയാണ്’, സൂപ്പര്‍ കിങ്‌സ് എക്‌സില്‍ കുറിച്ചു. ഇതോടെ ഇന്‍സ്റ്റഗ്രാമില്‍ 15 മില്ല്യണ്‍ ഫോളോവേഴ്‌സുള്ള ആദ്യ ഐപിഎല്‍ ടീമായി സിഎസ്‌കെ മാറി.
That’s 1️⃣5️⃣ million whistles on Insta!🥳💛
And the Yellove keeps growing forever!🫶🏽🔗 – https://t.co/Ev7p7snyww #WhistlePodu #15MillionOnInsta #Yellove🦁💛 pic.twitter.com/q5Pg0KAtmv
— Chennai Super Kings (@ChennaiIPL) March 31, 2024
ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള രണ്ടാമത്തെ ടീം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവാണ്. ഇന്‍സ്റ്റഗ്രാമില്‍ 13.5 മില്ല്യണ്‍ ഫോളോവേഴ്‌സാണ് ആര്‍സിബിക്കുള്ളത്. മൂന്നാം സ്ഥാനത്തുള്ള മുംബൈ ഇന്ത്യന്‍സിന് 13.2 മില്ല്യണ്‍ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സുണ്ട്. അതേസമയം ടി20 ചരിത്രത്തിൽ പുത്തൻ റെക്കോർഡ് തന്റെ പേരിൽ എഴുതിചേർത്ത് ചെന്നൈ മുൻ നായകൻ മഹേന്ദ്ര സിംഗ് ധോണി. ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ പുറത്താക്കൽ നടത്തിയ വിക്കറ്റ് കീപ്പർ എന്ന റെക്കോർഡ് ധോണി സ്വന്തമാക്കി. മുൻ ഇന്ത്യൻ നായകൻ പുറത്താക്കിയവരുടെ എണ്ണം 300 ആക്കി ഉയർത്തി.
Be the first to comment