
നെന്മാറ ഇരട്ടകൊലപാതക കേസ് പ്രതി ചെന്താമര പോലീസ് പിടിയില്‍. മാട്ടായയില്‍ നിന്നാണ് പിടിയിലായത്. വിവരം ആലത്തൂര്‍ ഡിവൈഎസ്പി സ്ഥിരീകരിച്ചു. പ്രതിയെ നെന്മാറ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു.
അയാളുടെ വീട്ടിനടുത്തേക്ക് വരുമെന്നറിയാമായിരുന്നുവെന്നും അയാള്‍ക്ക് വിശപ്പ് സഹിക്കില്ലെന്ന് അറിയാമായിരുന്നുവെന്നും ഡിവൈഎസ്പി പ്രതികരിച്ചു. അവിടെ നിന്നാണ് പിടിയിലായതെന്നും അദ്ദേഹം വ്യക്തമാക്കി. സ്‌ട്രൈക്കര്‍ ടീം അവിടെയുണ്ടായിരുന്നു. അവരാണ് പിടിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Be the first to comment