ദേശീയ സ്‌കൂള്‍ കായിക മേള; ടിക്കറ്റില്ല, പെരുവഴിയിലായി താരങ്ങള്‍

കൊച്ചി: ദേശീയ സ്‌കൂള്‍ കായിക മേളയ്ക്കുള്ള താരങ്ങളുടെ യാത്ര പ്രതിസന്ധിയില്‍. ചെസ്സ്, ബാഡ്മിന്റണ്‍ താരങ്ങള്‍ക്കാണ് ഭോപ്പാലിലേക്കുള്ള ടിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് കുടുങ്ങിയത്. ടിക്കറ്റ് നേരത്തെ ബുക്ക് ചെയ്തിരുന്നെങ്കിലും കണ്‍ഫര്‍മേഷന്‍ ലഭിക്കാത്തതിനാല്‍ യാത്ര ചെയ്യാനായില്ല. ഈ മാസം 17നാണ് മത്സരം.

സംഭവം വാര്‍ത്തയായതോടെ കുട്ടികള്‍ക്ക് വിമാനത്തില്‍ യാത്ര ഒരുക്കാമെന്നും ടിക്കറ്റിന്റെ പകുതി വഹിക്കാമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. എന്നാല്‍ ഇത് പ്രായോഗികമല്ലെന്ന് കുട്ടികളുടെ രക്ഷിതാക്കള്‍ പറയുന്നത്.

ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പിനുള്ള കേരള ടീമിന് ട്രെയിന്‍ കിട്ടിയില്ല. ജൂനിയര്‍-സീനിയര്‍ വിഭാഗത്തിലുള്ള താരങ്ങള്‍ എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ എത്തിയെങ്കിലും ടിക്കറ്റ് ലഭിച്ചില്ല. ടീം കോച്ച്, മാനേജര്‍ അടക്കം 23 പേരുടെ യാത്രയാണ് ടിക്കറ്റ് കണ്‍ഫേം ആകാത്തതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായത്. പതിനേഴാം തീയതി മധ്യപ്രദേശിലെ നര്‍മദപുരത്ത് വെച്ച് നടക്കുന്ന ദേശീയ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കേണ്ടുന്ന ജൂനിയര്‍, സീനിയര്‍ വിഭാഗത്തിലുള്ള കായിക താരങ്ങളുടെ യാത്ര പ്രതിസന്ധിയിലായിരിക്കുന്നത്.

എന്നാല്‍ ഒന്നരയോടെയാണ് ഇവരുടെ ടിക്കറ്റ് കണ്‍ഫേം ആയിട്ടില്ലെന്ന വിവരം അധികൃതര്‍ അറിയിക്കുന്നത്. രണ്ട് പേരുടെ ടിക്കറ്റ് മാത്രമാണ് കണ്‍ഫേം ആയത്. എന്നാല്‍ ഇക്കാര്യം അധികൃതര്‍ താരങ്ങളെയോ രക്ഷിതാക്കളെയോ നേരത്തേ അറിയിച്ചിട്ടില്ലെന്നാണ് ആക്ഷേപം.

Be the first to comment

Leave a Reply

Your email address will not be published.


*