
തിരുവനന്തപുരം: പരിപാടിക്കിടെ വെളിച്ചം കുറഞ്ഞതിന് സംഘാടകരെ വിമർശിച്ച് മുഖ‍്യമന്ത്രി പിണറായി വിജയൻ. തിരപവനന്തപുരം ടാഗോർ ഹാളിൽ വച്ചു നടന്ന ജിടെക് – സ്കിൽ ഫെസ്റ്റിവലിന്‍റെ ഉദ്ഘാടന പ്രസംഗത്തിനിടെയായിരുന്നു സംഭവം.
പരിപാടിക്കെത്തിയവരെ കാണാൻ സാധിക്കുന്ന തരത്തിലുള്ള വെളിച്ചം വേണമെന്നും കലാപരിപാടികൾക്കാണ് സാധാരണ മങ്ങിയ വെളിച്ചം ഏർപ്പെടുത്താറുള്ളതെന്നും ഹാളിൽ അൽപ്പം ചൂട് കൂടുമെന്ന് മാത്രം ഉള്ളുവെന്നും മുഖ‍്യമന്ത്രി പറഞ്ഞു.
കുറച്ചു മാസങ്ങൾക്ക് മുമ്പ് വേദിയിൽ മൈക്ക് തകരാറിലായതിനെ തുടർന്ന് മുഖ‍്യമന്ത്രി പ്രകോപിതനായിരുന്നു. പിന്നീട് മൈക്ക് തകരാറിനെ പറ്റി അന്വേഷണവും നടന്നിരുന്നു.
Be the first to comment