
കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയം സമ്മതിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. പ്രതീക്ഷിച്ച വിജയം നേടാന്‍ ബിജെപിക്ക് സാധിച്ചില്ലെന്ന് ബൊമ്മെ വ്യക്തമാക്കി. ഫലം വന്നശേഷം വിശദമായ വിശകലനത്തിലേക്ക് പാര്‍ട്ടി കടക്കുമെന്നും അദ്ദേഹം പറഞ്ഞു.
” ഫലം പൂര്‍ണമായി വന്നതിന് ശേഷം പാര്‍ട്ടി വിശകലനം ചെയ്യും. ഒരു ദേശീയ പാർട്ടി എന്ന നിലയിൽ, വിവിധ തലങ്ങളിൽ എന്തെല്ലാം പോരായ്മകളും വിടവുകളും അവശേഷിപ്പിച്ചുവെന്ന് വിശകലനം ചെയ്യും. ഒപ്പം അത് മനസിലാക്കി തിരുത്തലുകള്‍ കൊണ്ടുവരും. ഈ തിരഞ്ഞെടുപ്പ് ഫലം ഭാവിയിൽ മുന്നേറാനുള്ള പ്രചോദനമായി കാണുന്നു,” ബൊമ്മെ പറഞ്ഞു.
#WATCH | We've not been able to make the mark. Once the results come we will do a detailed analysis. As a national party, we will not only analyse but also see what deficiencies and gaps were left at various levels. We take this result in our stride: Karnataka CM Basavaraj Bommai pic.twitter.com/uXXw26j8BO
— ANI (@ANI) May 13, 2023
Be the first to comment