കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിന്റെ വജ്രജൂബിലി ആഘോഷവും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ചികിത്സാരംഗത്തെ മികവുകൊണ്ട് ലോക ശ്രദ്ധ പിടിച്ചു പറ്റാൻ കഴിഞ്ഞിട്ടുണ്ടെന്നും അതിന് നിർണായകമായ പങ്കുവഹിക്കാൻ കോട്ടയം മെഡിക്കൽ കോളജിനു കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു. 560 കോടി രൂപ മുടക്കിയുള്ള കോട്ടയം മെഡിക്കൽ കോളജ് മാസ്റ്റർ പ്ലാനിന്റെ ഭാഗമാണ് മുഖ്യമന്ത്രി നിർമാണോദ്ഘാടനം നിർവഹിച്ച സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക്.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയങ്കണത്തിൽ നടന്ന ചടങ്ങിൽ ആരോഗ്യ – വനിതാശിശുവികസന വകുപ്പ് മന്ത്രി വീണ ജോർജ് അധ്യക്ഷത വഹിച്ചു. സഹകരണ – രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ സ്വാഗതം ആശംസിച്ചു. തോമസ് ചാഴികാടൻ എം.പി മുഖ്യപ്രഭാഷണം നടത്തി. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. തോമസ് മാത്യു ആമുഖ പ്രസംഗവും, മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ടി.കെ ജയകുമാർ റിപ്പോർട്ടും അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, കെ.എം.എസ്.സി.എൽ മാനേജിംഗ് ഡയറക്ടർ ജീവൻ ബാബു, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അഞ്ജു മനോജ്(ആർപ്പൂക്കര), സജി തടത്തിൽ ( അതിരമ്പുഴ), ജില്ലാ പഞ്ചായത്തംഗം റോസമ്മ സോണി, ബ്ലോക്ക് പഞ്ചായത്തംഗം അന്നമ്മ മാണി, ആർപ്പൂക്കര ഗ്രാമപഞ്ചായത്തംഗം അരുൺ ഫിലിപ്പ്, ഗവൺമെന്റ് നഴ്‌സിംഗ് കോളേജ് പ്രിൻസിപ്പൽ വി.കെ. ഉഷ, ഗവൺമെന്റ് ഡെന്റൽ കോളേജ് പ്രിൻസിപ്പൽ എസ്. മോഹൻ, ഐ.സി.എച്ച് സൂപ്രണ്ട് കെ.പി. ജയപ്രകാശ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അജയ് മോഹൻ, പി.ഡബ്ല്യു.ഡി എക്‌സിക്യൂട്ടീവ് എൻജിനീയർ പി.ശ്രീലേഖ, മെഡിക്കൽ കോളേജ് ചീഫ് നഴ്‌സിംഗ് ഓഫീസർ വി.ആർ. സുജാത, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എസ്. ശങ്കർ എന്നിവർ പങ്കെടുത്തു.
Be the first to comment