ഉറച്ചുനില്‍ക്കുന്ന ജനപ്രതിനിധികളാണ് ലോക്‌സഭയില്‍ എത്തേണ്ടത്:കൊട്ടിക്കലാശത്തിന് മുന്‍പ് മുഖ്യമന്ത്രി

തിരുവനന്തപുരം: ഉറച്ചുനില്‍ക്കുന്ന ജനപ്രതിനിധികളാണ് ലോക്‌സഭയില്‍ എത്തേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരഞ്ഞെടുപ്പ് ജയിക്കുന്നവരെ കുതിരക്കച്ചവടം നടത്തി സ്വന്തമാക്കുക എന്നതിന് പകരം വോട്ടെടുപ്പ് നടക്കും മുമ്പ് സ്ഥാനാര്‍ത്ഥികളെ തന്നെ വിലക്കെടുത്ത് ജനങ്ങളുടെ ജനാധിപത്യാവകാശം റദ്ദുചെയ്യുക എന്നതിലേക്ക് ബിജെപി മാറിയിരിക്കുന്നു. വില്‍പ്പനച്ചരക്കാക്കുന്നതില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികളും അവരെ നാമനിര്‍ദേശം ചെയ്യുന്നവരും അണിനിരക്കുന്നു എന്നത് ഗുരുതരമായ അവസ്ഥയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അരുണാചല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് പത്ത് സീറ്റുകളില്‍ വാക്കോവര്‍ നല്‍കിയത് കോണ്‍ഗ്രസാണ്. ഈ പരിപാടി ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കും വ്യാപിപ്പിക്കുന്നതാണ് ഗുജറാത്തിലെ സൂറത്തില്‍ കണ്ടതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മതനിരപേക്ഷ ചേരിയെ ശക്തിപ്പെടുത്താന്‍ ഇടതുപക്ഷത്തിന് കരുത്ത് പകരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അതിനുള്ള ജനവിധിയാണ് കേരളം ഏപ്രില്‍ 26ന് രേഖപ്പെടുത്തുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*