നവകേരള സദസിനെതിരായ പ്രതിപക്ഷ പ്രതിഷേധമടക്കം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്ത പോലീസ് നടപടിയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ ഗൂഢാലോചനക്കാരുണ്ടെന്നും പോലീസ് നടപടി തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പോലീസ് നടപടി തെറ്റാണെങ്കില്‍ നിങ്ങള്‍ തെളിയിക്കാനും മുഖ്യമന്ത്രി വെല്ലുവിളിച്ചു. ഇത്തരം വിഷയങ്ങില്‍ പോലീസ് നടപടി സ്വീകരിക്കുന്നത് തെളിവുകളുടെ അടിസ്ഥാനത്തിലാണ്, നിങ്ങള്‍ പറയുന്നത് ഊഹങ്ങളുടെ അടിസ്ഥാനത്തിലും. പോലീസ് നടപടി തെറ്റാണെന്ന് സ്ഥാപിക്കാനുള്ള തെളിവുകള്‍ നിങ്ങളുടെ പക്കലുണ്ടെങ്കില്‍ അതു തെളിയിക്കാനും മുഖ്യമന്ത്രി വെല്ലുവിളിച്ചു. മാധ്യമപ്രവര്‍ത്തനം മാധ്യമപ്രവര്‍ത്തമായി നടത്തണം, അതിനെ ആരും ഇവിടെ തടസപ്പെടുത്തുന്നില്ല. പോലീസ് നടപടി എനിക്ക് പരിശോധിക്കേണ്ട കാര്യമില്ല. എനിക്ക് പോലീസ് നടപടിയില്‍ വിശ്വാസക്കുറവില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.
Be the first to comment