തിരുവനന്തപുരം : നാളെ ഡല്‍ഹിയില്‍ നടക്കുന്ന നിതി ആയോഗ് യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ട്. നാളെ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കാനാവില്ലെന്നും പകരം ധനമന്ത്രി കെഎന്‍ ബാലഗോപാലിനെ അയക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്‍പായാണ് മോദിക്ക് പിണറായി വിജയന്‍ കത്തയച്ചത്.
നീതി ആയോഗിന്റെ ഒന്‍പതാമത് ഗവേണിംഗ് കൗണ്‍സില്‍ യോഗം നാളെ ന്യൂഡല്‍ഹിയില്‍ ചേരും. പ്രധാനമന്ത്രി മോദിയുടെ അധ്യക്ഷതയിലാണ് യോഗം. പിണാറായി വിജയന്‍ യോഗത്തില്‍ പങ്കെടുക്കാത്തതിന് പിന്നിലെ കാരണം വ്യക്തമല്ല. ബജറ്റിലെ അവഗണനയെ തുടര്‍ന്ന് നീതി ആയോഗ് യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചിരുന്നു.
ബംഗാള്‍ മുഖ്യമന്ത്രി മമത ബാനാര്‍ജി, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ എന്നിവര്‍ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ കര്‍ണാടക, ഹിമാചല്‍, തെലങ്കാന മുഖ്യമന്ത്രിമാരും ജാര്‍ഖണ്ഡ്, പഞ്ചാബ് മുഖ്യമന്ത്രിമാരും നീതി ആയോഗ് യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കും. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യത്തില്‍ നിലപാട് അറിയിച്ചിരുന്നില്ല.
Be the first to comment