ഉപജില്ലാ കായികമേളയിൽ കുട്ടികൾ ഷൂസില്ലാതെ ഓടി; കാൽപാദത്തിലെ തൊലി അടർന്നു

തിരുവനന്തപുരം കിളിമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിനിടെ ഗുരുതരവീഴ്ച. സിന്തറ്റിക്ക് ട്രാക്കിൽ ഷൂസ് ഇല്ലാതെ ഓടിയ കുട്ടികൾക്ക് പരുക്കേറ്റു. ഷൂസില്ലാതെ ഓടിയ മൂന്ന് കുട്ടികളുടെ കാലിലെ തൊലി അടർന്നു. ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ നടന്ന യുപി വിഭാഗം മത്സരത്തിനിടെയിരുന്നു കുട്ടികൾ ഷൂസില്ലാതെ ഓടിയത്. കല്ലമ്പലം കുടവൂർ എകെഎംഎച്ച്എസിലെ മൂന്ന് കുട്ടികൾക്കാണ് പരുക്കേറ്റത്. 

സിന്തറ്റിക് ട്രാക്കിൽ ഷൂസ് ഇല്ലാതെ മത്സരത്തിന് ഇറക്കിയത് സംഘാടകരുടെയും സ്കൂൾ അധികൃതരുടെയും ഗുരുതര വീഴ്ച എന്നാണ് വിമർശനം. അടുത്തമാസം നാലു മുതൽ 11 വരെ എറണാകുളത്ത് വച്ചാണ് സംസ്ഥാന സ്കൂൾ കായികോത്സവം നടക്കുക. അതിന് മുന്നോടിയായാണ് ഉപജില്ലാ കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*