പാലക്കാട്: തൃത്താലയിൽ പ്രായപൂർത്തിയാവാത്ത കുട്ടികളെ കട്ടിലിൽ കെട്ടിയിട്ട് മർദ്ദിച്ച കേസിൽ അമ്മയും ആൺ സുഹൃത്തും പിടിയിലായി. കുട്ടികളുടെ അമ്മ, ഇവരുടെ ആൺ സുഹൃത്തും കപ്പൂർ സ്വദേശിയുമായ മുഹമ്മദ് ഷബീർ എന്നിവരെയാണ് ചാലിശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. സ്കൂളിലേക്ക് വിടാതെ വീട്ടു ജോലി ചെയ്യാൻ ഇവർ കുട്ടികളെ നിർബന്ധിക്കുകയായിരുന്നു.
കുട്ടികൾ ഇത് വിസമ്മതിച്ചതോടെ, അമ്മയും സുഹൃത്തും ചേർന്ന് കട്ടിലിൽ കെട്ടിയിട്ട് മർദ്ദിച്ചുവെന്നാണ് പരാതി. മൊബൈൽ ഫോണിന്റെ ചാർജർ കേബിൾ ഉപയോഗിച്ചും മാതാവ് ഉപദ്രവിച്ചതായി കുട്ടികൾ പൊലീസിന് മൊഴി നൽകി. കുട്ടികളുടെ മുതിർന്ന സഹോദരി മുഖേനെയാണ് പൊലീസിന് പരാതി ലഭിച്ചത്. കഴിഞ്ഞ ദിവസം രാത്രിയോടെ അറസ്റ്റ് രേപ്പെടുത്തിയ പ്രതികളെ പട്ടാമ്പി കോടതിയിൽ ഹാജരാക്കി.
Be the first to comment