ഇടുക്കി ഇരട്ടയാറിൽ കുളിക്കാനിറങ്ങിയ കുട്ടികൾ ഒഴുക്കിൽപ്പെട്ടു ; ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തി

ഇടുക്കി : ഇരട്ടയാർ ടണൽ ഭാഗത്ത് വെള്ളത്തിൽ കളിക്കുന്നതിനിടെ ഒരു കുട്ടി മുങ്ങിമരിച്ചു. മറ്റൊരു കുട്ടിയെ കാണാതായി. കായംകുളത്ത് താമസിക്കുന്ന പൊന്നപ്പന്റെയും രജിതയുടെ മകൻ അമ്പാടി ആണ് മരിച്ചത്. ഉപ്പുതറ യിൽ താമസിക്കുന്ന രതിഷ്-സൗമ്യ ദമ്പതികളുടെ മകൻ അക്കു (13) നായുള്ള തിരച്ചിൽ പുരോഗമിക്കുന്നു.

ഇരട്ടയാർ ഡാമിൽനിന്ന് ഒഴുകി അഞ്ചുരുളി ടണൽമുഖത്തുനിന്നാണ് മരിച്ച കുട്ടിയെ കണ്ടെത്തിയത്. അതുകൊണ്ടുതന്നെ കാണാതായ കുട്ടി ടണലിലേയ്ക്ക് ഒഴുകിയെത്തിയിട്ടുണ്ടാകാമെന്നാണ് കരുതുന്നത്. അതിനാൽ അഞ്ചുരുളി ടണലിൽനിന്ന് പുറത്തേക്ക് വെള്ളമൊഴുകുന്ന ഭാഗത്താണ് ഇപ്പോൾ കട്ടപ്പനയിൽ നിന്നെത്തിയ അഗ്നിരക്ഷാസേന അടക്കമുള്ളവർ കുട്ടിക്കായി തിരച്ചിൽ നടത്തുന്നത്.

ടണൽമുഖത്തെ കനത്ത ഒഴുക്കും പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്. ഇരട്ടയാർ ചേലക്കൽ കവല ഭാഗത്ത് താമസിക്കുന്ന മൈലാടുംപാറ രവിയുടെ കൊച്ചുമക്കളാണ് അപകടത്തിൽപ്പെട്ടത്. ഓണാവധിക്ക് കുട്ടികൾ കായംകുളത്തുനിന്ന് ഉപ്പുതറയിൽ ഇരട്ടയാറ്റിലുള്ള തറവാട് വീട്ടിൽ എത്തിയതായിരുന്നു. ഇതിനിടെ കുട്ടികൾ ടണൽ ഭാഗത്ത് കളിക്കാനെത്തിയതായിരുന്നു. മരിച്ച അമ്പാടിയുടെ മൃതദേഹം കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയിലേക്ക് മാറ്റി.

Be the first to comment

Leave a Reply

Your email address will not be published.


*