തായ്‌വാൻ സ്വാതന്ത്ര്യം പ്രഖ്യാപിച്ചാൽ യുദ്ധത്തിന് മടിക്കില്ല: ചൈന

തായ്‌വാൻ  സ്വാതന്ത്ര്യം പ്രഖ്യാപിച്ചാൽ “ഒരു യുദ്ധം ആരംഭിക്കാൻ മടിക്കില്ല” എന്ന് ചൈനയുടെ പ്രതിരോധ മന്ത്രി യുഎസ് പ്രതിരോധമന്ത്രിക്ക് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ കുറച്ച് നാളുകളായി തായ്‍വാന് നേരെയുള്ള ചൈനയുടെ പ്രകോപനങ്ങളുടെ ഏറ്റവും അവസാനത്തെതാണ് ഇന്നലെ പുറത്ത് വന്നത്. തായ്‍വാനെ ചൊല്ലിയുള്ള ചൈന, യുഎസ് നയതന്ത്ര സംഭാഷണത്തിന്‍റെ ഏറ്റവും ഒടുവിലാണ്  ചൈനയുടെ ഭീഷണി. സിംഗപ്പൂരിൽ ഇന്നലെ നടന്ന ഷാംഗ്രി-ലാ സംഭാഷണ  സുരക്ഷാ ഉച്ചകോടിക്കിടെയാണ് ചൈനയുടെ അവകാശവാദം. യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനുമായി  നടന്ന കൂടിക്കാഴ്ചയ്ക്കിടെയാണ് ജനാധിപത്യ, സ്വയംഭരണമുള്ള തായ്‌വാനെ ബെയ്ജിംഗ് സ്വന്തം പ്രദേശമായി അവകാശപ്പെട്ടത്. ആവശ്യമെങ്കിൽ ബലപ്രയോഗത്തിലൂടെ ഒരു ദിവസം ദ്വീപ് പിടിച്ചെടുക്കാനും മടിക്കില്ലെന്ന് ചൈനീസ് പ്രതിരോധ മന്ത്രി വെയ് ഫെങ്ഹെ  ലോയ്ഡ് ഓസ്റ്റിനെ അറിയിച്ചു. ഇതോടെ പ്രദേശത്ത് വീണ്ടും സംഘര്‍ഷ സാധ്യത ഉടലെടുത്തു. റഷ്യയുടെ, യുക്രൈന്‍ അധിനിവേശത്തിന് പിന്നാലെ ചൈന, തായ്‍വാന് നേരെയുള്ള അവകാശവാദം കടുപ്പിച്ചിരുന്നു. തായ്‌വാനെ ചൈനയിൽ നിന്ന് വേർപെടുത്താൻ ആരെങ്കിലും തുനിയുകയാണെങ്കിൽ, എന്ത് വിലകൊടുത്തും യുദ്ധം ചെയ്യാൻ ചൈനീസ് സൈന്യം മടിക്കില്ലെന്നും വെയ് ഓസ്റ്റിന് മുന്നറിയിപ്പ് നൽകി.

Be the first to comment

Leave a Reply

Your email address will not be published.


*