ചൈനീസ് ബഹിരാകാശ നിലയത്തിലേക്ക് 3 സഞ്ചാരികൾ കൂടി തിരിച്ചു

ബഹിരാകാശ നിലയത്തിന്റെ അവസാനവട്ട ജോലികള്‍ പൂർത്തിയാക്കാൻ ചൈന മൂന്ന് ബഹിരാകാശ സഞ്ചാരികളെ കൂടി അയച്ചു.ഷെന്‍ഷൗ-14 ദൗത്യത്തിലെ ഗവേഷകർ ആറുമാസം ടിയാങ്കോങ് സ്റ്റേഷനിൽ ചെലവഴിക്കും.ബഹിലാകാശ നിലയത്തിന്റെ പ്രധാന ഭാഗവുമായി രണ്ട് ലബോറട്ടറി മൊഡ്യൂളുകൾ കൂട്ടിച്ചേർക്കുന്നതിന് ഇവർ മേൽനോട്ടം വഹിക്കും.ഗോബി മരുഭൂമിയുടെ സമീപത്തുള്ള ജിയുക്വാൻ സാറ്റലൈറ്റ് ലോഞ്ച് സെന്ററിൽ നിന്ന് പ്രാദേശിയ സമയം ഞായറാഴ്ച രാവിലെ 10.44 നാണ് പേടകം വിക്ഷേപിച്ചത്.വിക്ഷേപിച്ച് പതിനഞ്ച് മിനിറ്റിനകം പേടകം ഭ്രമണപഥത്തിലെത്തി സോളാർ പാനലുകൾ പ്രവർത്തിച്ചു തുടങ്ങി.കമാൻഡർ ചെൻ ഡോംഗും സഹ ബഹിരാകാശയാത്രികരായ ലിയു യാങ്, കായ് സൂഷെ എന്നിവരാണ് യാത്രികർ.

Be the first to comment

Leave a Reply

Your email address will not be published.


*