10.2 ഇഞ്ച് വലിപ്പമുള്ള സ്‌ക്രീൻ, മൂന്നായി മടക്കാം: ലോകത്തിലെ ആദ്യ ട്രൈ ഫോൾഡ് ഫോൺ പുറത്തിറക്കി ഹുവായ്‌

ഹൈദരാബാദ്: ലോകത്തിലെ ആദ്യ ട്രൈ ഫോൾഡ് സ്‌മാർട്ട്‌ഫോൺ പുറത്തിറക്കി ചൈനീസ് കമ്പനിയായ ഹുവായ്. ഐഫോൺ 16 സീരീസ് പുറത്തിറക്കിയതിന് പിന്നാലെയാണ് ട്രിപ്പിൾ ഫോൾഡബിൾ സ്‌ക്രീൻ ഉള്ള ഹുവായ് മേറ്റ് XT അൾട്ടിമേറ്റ് പുറത്തിറക്കിയത്. പ്രീ ബുക്കിങ് ആരംഭിച്ച് മൂന്ന് ദിവസത്തിനുള്ളിൽ 40 ലക്ഷത്തിലേറെ പേരാണ് ബുക്ക് ചെയ്‌തത്.

മുഴുവനായി തുറന്നാൽ 10.2 ഇഞ്ച് സ്‌ക്രീൻ വലിപ്പമുണ്ട് ഹുവായ് മറ്റേ XT അൾട്ടിമേറ്റിന്. 50 മെഗാപിക്‌സൽ പ്രൈമറി സെൻസറുള്ള ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും ഈ ട്രൈ ഫോൾഡ് ഫോണിലുണ്ട്. ട്രൈ ഫോൾഡ് സ്‌മാർട്ട്‌ഫോണിന്‍റെ സവിശേഷതകൾ പരിശോധിക്കാം.

ഫീച്ചറുകൾ:

  • ക്യാമറ: ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) ഉള്ള 50 മെഗാപിക്‌സൽ ക്യാമറ, 12 മെഗാപിക്‌സൽ അൾട്രാവൈഡ് സെൻസർ, 5.5x ഒപ്റ്റിക്കൽ സൂം ഉള്ള 12 മെഗാപിക്‌സൽ പെരിസ്കോപ്പ് ടെലിഫോട്ടോ സെൻസർ, സെൽഫിക്കും വീഡിയോ കോളിനുമായി ഫോണിൻ്റെ ഡിസ്‌പ്ലേ പഞ്ച് ഹോളിൽ 8 മെഗാപിക്‌സൽ ക്യാമറ.  
  • ഡിസ്‌പ്ലേ: ഫ്ലെക്‌സിബിൾ 10.2 ഇഞ്ച് LTPO OLED ടച്ച്‌സ്‌ക്രീൻ, ഒരു തവണ മടക്കിയാൽ 7.9 ഇഞ്ച് സ്‌ക്രീൻ, മുഴുവൻ മടക്കിയാൽ 6.4 ഇഞ്ച് സ്‌ക്രീൻ
  • റെസല്യൂഷൻ: 3184 x 2232 പിക്‌സൽ റെസല്യൂഷൻ
  • കണക്റ്റിവിറ്റി: ഡ്യുവൽ നാനോ സിം, 5ജി, വൈ-ഫൈ-6, ജിപിഎസ്, എൻഎഫ്‌സി, യുഎസ്‌ബി 3.1 ടൈപ്പ്-സി
  • സ്റ്റോറേജ്: 16GB റാം+256GB ഇന്‍റേണൽ സ്റ്റോറേജ്, 16GB +512 GB, 16GB + 1TB എന്നീ വേരിയന്‍റുകൾ
  • ഹാർമണി ഒഎസ് 4.2 ഓപ്പറേറ്റിങ് സിസ്റ്റം
  • ബയോമെട്രിക് സെൻസർ
  • ബ്രൈറ്റ്‌നെസ്: ഹോം സ്‌ക്രീൻ മോഡിൽ 156.7x73x12.8mm, ട്രിപ്പിൾ സ്‌ക്രീൻ മോഡിൽ 156.7x219x3.6mm
  • ചാർജിങ്: 5,600mAh ബാറ്ററി, 66W ചാർജിങ്, 50W വയർലെസ് ചാർജിങ്
  • ഭാരം: 298 ഗ്രാം
  • കളർ ഓപ്ഷനുകൾ: ഡാർക്ക് ബ്ലാക്ക്, റൂബി റെഡ്
  • വില: 256GB വേരിയൻ്റിന് ചൈനയിൽ ഏകദേശം 2,35,000 രൂപ, 512GB വേരിയൻ്റിന് ഏകദേശം 2,59,500 രൂപ, 1TB വേരിയൻ്റിന് ഏകദേശം 2,83,100 രൂപ.
‘Huawei Vmall’ വെബ്‌സൈറ്റ് വഴി ഉപയോക്താക്കൾക്ക് ഫോൺ മുൻകൂട്ടി ഓർഡർ ചെയ്യാവുന്നതാണ്. സെപ്‌തംബർ 20 മുതൽ ഹുവായ് മേറ്റ് XT അൾട്ടിമേറ്റ് ചൈനീസ് വിപണിയിൽ ലഭ്യമാകും.

Be the first to comment

Leave a Reply

Your email address will not be published.


*