കോണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പരിരക്ഷ, ഐപി69 റേറ്റ്ഡ് സംരക്ഷണം; റെഡ്മിയുടെ പുതിയ ഫോണ്‍ വ്യാഴാഴ്ച

ന്യൂഡല്‍ഹി: ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ റെഡ്മിയുടെ പുതിയ ഫോണ്‍ വ്യാഴാഴ്ച പുറത്തിറങ്ങും. റെഡ്മി നോട്ട് 14 പ്രോ സീരീസ് ഫോണുകള്‍ സെപ്റ്റംബര്‍ 26ന് ലോഞ്ച് ചെയ്യുമെന്ന് ഷവോമി സ്ഥിരീകരിച്ചു.

റെഡ്മി നോട്ട് 14 പ്രോ സീരീസില്‍ റെഡ്മി നോട്ട് 14 പ്രോ, റെഡ്മി നോട്ട് 14 പ്രോ പ്ലസ് മോഡലുകളാണ് ഉള്ളത്. കോണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പരിരക്ഷയുള്ള ഫോണിന് ഐപി69 റേറ്റ്ഡ് സംരക്ഷണവും കമ്പനി ഉറപ്പാക്കിയിട്ടുണ്ട്. ചൈനയിലാണ് പുതിയ ഫോണ്‍ ലോഞ്ച് ചെയ്യുന്നത്. കൂടാതെ, റെഡ്മി നോട്ട് 14 പ്രോ സീരീസ് മൊബൈല്‍ ഫോണ്‍ വാട്ടര്‍പ്രൂഫിംഗിനുള്ള IP66, IP68, IP69 ടെസ്റ്റുകളില്‍ വിജയിച്ചതായി അവകാശപ്പെടുന്നു. വിപുലീകൃത ബാറ്ററി ലൈഫ് ആയിരിക്കും മറ്റൊരു പ്രത്യേകത.

മിറര്‍ പോര്‍സലൈന്‍ വൈറ്റ്, ഫാന്റം ബ്ലൂ, ട്വിലൈറ്റ് പര്‍പ്പിള്‍ നിറങ്ങളിലാണ് റെഡ്മി നോട്ട് 14 പ്രോ വരുന്നത്. ഹോള്‍ പഞ്ച് കട്ടൗട്ടുള്ള വളഞ്ഞ ഡിസ്പ്ലേയും മൂന്ന് കാമറ ലെന്‍സുകളും എല്‍ഇഡി ഫ്‌ലാഷും ഉള്ള ദീര്‍ഘവൃത്താകൃതിയിലുള്ള ഐലന്‍ഡുമാണ് മറ്റു ഫീച്ചറുകള്‍. സ്നാപ്ഡ്രാഗണ്‍ 7s Gen 3 ചിപ്സെറ്റില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 50 മെഗാപിക്‌സല്‍ പ്രൈമറി കാമറയും 90W ചാര്‍ജിംഗ് പിന്തുണയും ലഭിക്കും. 1.5K റെസല്യൂഷന്‍ ഡിസ്പ്ലേയാണ് മറ്റൊരു പ്രത്യേകത.

Be the first to comment

Leave a Reply

Your email address will not be published.


*