കർവ്‌ഡ് ഡിസ്‌പ്ലേ, മികച്ച ഗെയിമിങ് എക്‌സ്‌പീരിയൻസ്, എഐ ഫീച്ചറുകൾ: റിയൽമി P2 പ്രോ 5G നാളെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും

ഹൈദരാബാദ്: തങ്ങളുടെ പുതിയ പി-സീരീസ് സ്‌മാർട്ട്‌ഫോണായ റിയൽമി P2 പ്രോ 5G ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങി ചൈനീസ് ടെക് കമ്പനിയായ റിയൽമി. കർവ്‌ഡ് ഡിസ്‌പ്ലേയും 80W ഫാസ്റ്റ് ചാർജിങുമുള്ള ഫോൺ നാളെ(സെപ്റ്റംബർ 13)യാണ് ലോഞ്ച് ചെയ്യുന്നത്. കൂടുതൽ സവിശേഷതകൾ അറിയാം.

ഫീച്ചറുകൾ:

  • ഡിസ്പ്ലേ: 6.7 ഇഞ്ച് AMOLED സ്‌ക്രീൻ, കോർണിങ് ഗൊറില്ല ഗ്ലാസ് v7i സ്‌ക്രീൻ പ്രൊട്ടക്ഷൻ, കർവ്‌ഡ് ഡിസ്‌പ്ലേ
  • പെർഫോമൻസ്: ക്വാൽകോം സ്‌നാപ്‌ഡ്രാഗൺ 7s Gen 2 പ്രൊസസർ
  • ബ്രൈറ്റ്‌നെസ്: 2000 nits, 120 Hz റിഫ്രഷ് റേറ്റ്
  • ക്യാമറ: സിംഗിൾ ക്യാമറ, 50 എംപി പ്രൈമറി ക്യാമറ, എൽഇഡി ഫ്ലാഷ്
  • ബാറ്ററി: 5200 mAh, നോൺ റിമൂവബിൾ ബാറ്ററി
  • ചാർജിങ്: 80W സൂപ്പർ വൂക്ക് ഫാസ്റ്റ് ചാർജിങ്
  • സ്റ്റോറേജ് : 12 GB റാം 512 GB ഇന്‍റേണൽ സ്റ്റോറേജ്
  • കണക്‌റ്റിവിറ്റി: സിംഗിൾ സിം, 5G, 3G,2G,VoLTE
  • ഓപ്പറേറ്റിങ് സിസ്റ്റം: ആൻഡ്രോയ്‌ഡ് v14
  • മറ്റ് സവിശേഷതകൾ: സ്‌പെഷ്യൽ എഐ ഫീച്ചറുകൾ, ജിടി മോഡോഡെ മികച്ച ഗെയിമിങ് എക്‌സ്‌പീരിയൻസ്, എഐ സ്‌മാർട്ട് ലൂപ്പും എയർ ജെസ്റ്ററുകളും, വിസി കൂളിങ് സിസ്റ്റം
  • കളർ ഓപ്‌ഷനുകൾ: കളർ പാരറ്റ് ഗ്രീൻ, ഈഗിൾ ഗ്രേ

പുതിയ ഉപകരണത്തിൻ്റെ ലോഞ്ച് ഇവൻ്റ് കമ്പനിയുടെ വെബ്‌സൈറ്റിലും, റിയൽമിയുടെ ഫേസ്‌ബുക്ക് പേജിലും, എക്‌സിലും, യൂട്യൂബ് ചാനലിലും ലഭ്യമാകും. റിയൽമിയുടെ വെബ്‌സൈറ്റിൽ നിന്നോ ഫ്ലിപ്പ്കാർട്ട് പോലുള്ള ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളിൽ നിന്നോ റിയൽമി P2 പ്രോ 5G വാങ്ങാനാകും.

 

Be the first to comment

Leave a Reply

Your email address will not be published.


*