കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റി ഉപാധ്യക്ഷനായി ചിൻറ്റു കുര്യൻ

കോട്ടയം: യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ മുൻ അധ്യക്ഷനും ജില്ലയിലെ പ്രമുഖ യുവ നേതാവുമായ ചിൻറ്റു കുര്യന് കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റി ഉപാധ്യക്ഷനായി നിയമനം. നിർണായക തിരഞ്ഞെടുപ്പ് സമയത്ത് പാർട്ടിയിലെ നിർണായക സംഘടന ചുമതലയിലേക്ക് യുവ നേതാവിനെ ഉയർത്തിയ കോൺഗ്രസ് നടപടി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരും എന്നാണ് വിലയിരുത്തപ്പെടുന്നത്. നാലുവർഷത്തോളം ജില്ലയിൽ യൂത്ത് കോൺഗ്രസിന് നയിച്ച മികവാണ് പുതിയ നിയമനത്തിന് ആധാരം. മികച്ച സംഘാടകനും മുന്നിൽ നിന്നു നയിക്കുന്ന നേതാവ് എന്ന പ്രതിച്ഛായയും ആണ് ചിൻറ്റുവിന് കോട്ടയത്തുള്ളത്.

കഴിഞ്ഞ യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് കാലത്ത് തിരുവഞ്ചൂർ രാധാകൃഷ്ണനും ചാണ്ടി ഉമ്മനും ഒപ്പം നിന്ന് മുൻമന്ത്രി കെ സി ജോസഫ് നാട്ടകം സുരേഷ് എന്നിവർ നേതൃത്വം നൽകിയ എ ഗ്രൂപ്പിനെ പരാജയപ്പെടുത്തി ജില്ലാ കമ്മിറ്റിയും ഭൂരിപക്ഷം നിയോജകമണ്ഡലം കമ്മിറ്റികളും പിടിച്ചെടുത്തത് ചിൻറ്റു കുര്യൻറെ നേതൃത്വത്തിൽ ആയിരുന്നു. കെസി വേണുഗോപാലും, ശശി തരൂരുമായും മികച്ച ആത്മബന്ധം പുലർത്തുന്ന ചിൻറ്റു കുര്യൻ കോട്ടയം ജില്ലയിൽ ഏറ്റവും ദീർഘകാലം ഡിസിസി അധ്യക്ഷ സ്ഥാനം അലങ്കരിച്ച കുര്യൻ ജോയിയുടെ മകനാണ്. ഉമ്മൻചാണ്ടിയുടെ വിശ്വസ്തനായിരുന്നു കുര്യൻ ജോയ് എങ്കിൽ മകൻ ചാണ്ടി ഉമ്മന്റെ വിശ്വസ്തൻ എന്ന പരിവേഷവും ചിൻറ്റുവിന് ഉണ്ട്.

 

Be the first to comment

Leave a Reply

Your email address will not be published.


*