ഇൻഫർമേഷൻ – പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ‘ചൊല്ല്’ ഓൺലൈൻ ക്വിസ് മത്സരം

കോട്ടയം:  സംസ്ഥാനസർക്കാരിൻ്റെ വികസന-ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി, ഇൻഫർമേഷൻ – പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ പൊതുജനങ്ങൾക്കായി “ചൊല്ല്” എന്ന പേരിൽ പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കുന്നു.

കോട്ടയം ജില്ലാ ഇൻഫർമേഷൻ ഓഫീസിൻ്റെ ഫേസ്ബുക്ക് പേജിലൂടെ 2022 ഡിസംബർ 1, 3, 5, 7, 9 തീയതികളിലാണ് മത്സരം. ഈ ദിവസങ്ങളിൽ വൈകിട്ട് 4ന് രണ്ട് ചോദ്യം പേജിൽ (https://www.facebook.com/diokottayam ) പോസ്റ്റ് ചെയ്യും. ഉത്തരം, സമയപരിധിക്കുള്ളിൽ പേജിന്റെ മെസഞ്ചറിലൂടെ സന്ദേശമായി അയയ്ക്കണം. ഉത്തരത്തിനൊപ്പം പേര്, ഫോൺ നമ്പർ, സ്ഥലം എന്നിവ ഉൾപ്പെടുത്തണം.

ഓരോ ദിവസത്തെയും രണ്ട് ചോദ്യത്തിനും ശരിയുത്തരം നൽകുന്നവരുടെ പേരുകൾ നറുക്കെടുത്ത് മൂന്ന് വിജയികളെ നിശ്ചയിക്കും. ആരും രണ്ടു ശരിയുത്തരം അയച്ചില്ലെങ്കിൽ ഒരു ശരിയുത്തരം മാത്രം നൽകിയവരെ നറുക്കെടുപ്പിന് പരിഗണിക്കും. ഡിസംബർ 3, 5, 7, 9, 12 തീയതികളിൽ പകൽ ഒരു മണിക്കാണ് നറുക്കെടുപ്പ്. ജില്ലാ ഇൻഫർമേഷൻ ഓഫീസിൻ്റെ പേജിലൂടെ ലൈവായി നറുക്കെടുപ്പ് കാണാം. വിജയികളുടെ പേര് പേജിൽ പ്രസിദ്ധീകരിക്കും. ഫലകവും പുസ്തകങ്ങളുമാണ് സമ്മാനം. തിരിച്ചറിയൽ രേഖയുമായി ഓഫീസിൽ എത്തി സമ്മാനം കൈപ്പറ്റാം.

Be the first to comment

Leave a Reply

Your email address will not be published.


*