അതിരമ്പുഴ: ചാസ് മാവേലി വനിതസംഘത്തിൻ്റെ ക്രിസ്മസ് ആഘോഷം നടന്നു.സംഘത്തിലെ 91 വയസ്കാരി സീനിയർ സിറ്റിസൺ ചിന്നമ്മ ഉലഹന്നൻ ക്രിസ്മസ് കേക്ക് മുറിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു.
സംഘം പ്രസിഡൻ്റ് ഷീബമോൾ കെജെ യോഗത്തിൽ ആധ്യക്ഷത വഹിച്ചു. ഭാരവാഹികളായ പ്രീത എം.സി, നിഷ എം ലുക്കോസ്, രജനിമോൾ റ്റി.പി തുടങ്ങിയവർ പ്രസംഗിച്ചു.
തുടർന്ന് സംഘാംഗങ്ങളുടെ പഴയകാല ക്രിസ്മസ് ദിനത്തിൻ്റെ ഓർമ്മകളും പരസ്പര സ്നേഹവും, കൂട്ടായ്മയും,പങ്കുവയ്ക്കലും നടന്നു.
Be the first to comment