കോട്ടയം: കാൽ കിലോ കഞ്ചാവുമായി സിനിമ ക്യാമറാമാൻ കോട്ടയം മുണ്ടക്കയത്ത് പിടിയിൽ. നീലവെളിച്ചം സിനിമയുടെ അസിസ്റ്റൻ്റ് ക്യാമറാമാനായി പ്രവർത്തിച്ചിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. മുണ്ടക്കയം പുത്തൻ വീട്ടിൽ സുഹൈൽ സുലൈമാ ( 28 ) നെയാണ് 225 ഗ്രാം കഞ്ചാവുമായി എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്. സംശയാസ്പദമായി കണ്ട ഇയാളെ പരിശോധിച്ചപ്പോഴാണ് എക്സൈസ് സംഘം കഞ്ചാവ് കണ്ടെത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.225 ഗ്രാം ഗഞ്ചാവും ഗഞ്ചാവ് തൂക്കി എടുക്കുന്നതിനുപയോഗിച്ചിരുന്ന ഇലക്ട്രോണിക് ത്രാസും ഇയാളുടെ കയ്യിൽ നിന്ന് പിടിച്ചെടുത്തി.
മുണ്ടക്കയം കേന്ദ്രീകരിച്ചുള്ള മയക്കു മാഫിയ സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാൾ എന്ന് എക്സൈസ് സംഘം പറഞ്ഞു. 50 ഗ്രാം വീതമുള്ള പാക്കറ്റുകളാക്കി ടിയാൻ വീട്ടിൽ സൂക്ഷിച്ചിരുന്ന ഗഞ്ചാവ് ആണ് കണ്ടെടുത്തത്. 50 ഗ്രാമിന് 2000 രൂപ വാങ്ങി വില്പന നടത്തുകയാണ് പ്രതിയുടെ ശൈലി. ഇയാൾ സിനിമ പ്രവർത്തനത്തിന് പോകുമ്പോളും മയക്കുമരുന്ന് കൈവശം വെയ്ക്കാറുള്ളതായി പറയുന്നു. നീലവെളിച്ചം, ചതുരം, ഹിഗ്വിറ്റ മുതലായ സിനിമകളിൽ പ്രതി പ്രവർത്തിച്ചിട്ടുള്ളതായി പറയപ്പെടുന്നു.
കോളേജ് വിദ്യാർത്ഥികൾക്ക് അടക്കം ഇയാൾ ഈ ലഹരി കൈമാറാറുണ്ടെന്നുള്ള രഹസ്യവിവരത്തെ അടിസ്ഥാനത്തിൽ ആഴ്ചകൾ നീണ്ട നിരീക്ഷണത്തിനും അന്വേഷണങ്ങൾക്കും ഒടുവിലാണ് പ്രതി പിടിയിലായത്. പ്രതിയുടെ വീട്ടിലെത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ പ്രതിയുടെ കുടുംബാംഗങ്ങൾ തടയാനും എതിർക്കാനും ശ്രമിച്ചെങ്കിലും എതിർപ്പിനെ അതിജീവിച്ച് നടത്തിയ പരിശോധനയിൽ കിടപ്പുമുറിയിൽ കിടക്കയ്ക്ക് അടിയിൽ ഒളിപ്പിച്ച നിലയിൽ 5 പൊതികളായാണ് കഞ്ചാവ് കണ്ടെത്തിയത്.
Be the first to comment