എറണാകുളം: മേജർ ആർച്ചുബിഷപ്പിന്റെ പേരിൽ പ്രചരിക്കുന്ന സർക്കുലർ വ്യാജമെന്ന് സീറോ മലബാർ സഭ. എറണാകുളം-അങ്കമാലി അതിരൂപതയുടെ ലെറ്റർഹെഡ്ഡിൽ മേജർ ആർച്ചു ബിഷപ്പിന്റെ ഒപ്പോടുകൂടി സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത് വ്യാജമാണെന്ന് പത്രക്കുറുപ്പിൽ അറിയിച്ചു.
ജൂലൈ 3 മുതൽ എറണാകുളം- അങ്കമാലി അതിരൂപതയിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിർദേശങ്ങളാണ് സർക്കുലറിന്റെ ഉള്ളടക്കം. ഇത്തരമൊരു സർക്കുലർ മേജർ ആർച്ചുബിഷപ്പ് നൽകിയിട്ടില്ല. ഇത് എറണാകുളം-അങ്കമാലി അതിരൂപതയിലെ വിശ്വാസിസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതിനു വേണ്ടിയുള്ള ആരുടെയോ പരിശ്രമത്തിന്റെ ഭാഗമാണ്. ഇക്കാര്യത്തിൽ വിശ്വാസി സമൂഹം ജാഗ്രത പുലർത്തണമെന്നും ഇത്തരം തെറ്റായ കാര്യങ്ങൾ ചെയ്യുന്നവർ നിയമനടപടികൾ നേരിടേണ്ടിവരുമെന്നും സഭയുടെ കുറിപ്പിൽ പറയുന്നു.
Be the first to comment