
മാന്നാനം: സി.ഐ.എസ്.സി.ഇ സ്പോർട്സ് ആൻഡ് ഗെയിംസിന്റെ ആഭിമുഖ്യത്തിൽ മാന്നാനത്ത് വെച്ച് നടന്ന കേരള റീജിയൺ വോളിബാൾ ടൂർണമെന്റിൽ അണ്ടർ 14, 17, 19 എന്നീ മൂന്നു വിഭാഗങ്ങളിലും മാന്നാനം കെ.ഇ സ്കൂൾ വിജയികളായി. മാന്നാനം കെ ഇ സ്കൂളിൽ വെച്ച് നടന്ന മത്സരങ്ങളിൽ ആതിഥേയർ മിന്നും പ്രകടനമാണ് കാഴ്ച വെച്ചത്.
അണ്ടർ 14 റണ്ണേഴ്‌സപ്പായി ഭരണങ്ങാനം അൽഫോൻസാ റസിഡൻഷ്യൽ സ്കൂളും, അണ്ടർ 17 റണ്ണേഴ്‌സപ്പായി കായംകുളം ബിഷപ്പ് മൂർ സ്കൂളും, അണ്ടർ 19 റണ്ണേഴ്‌സപ്പായി പത്തനാപുരം സെന്റ് മേരീസ് സ്കൂളും വിജയികളായി.
വിജയികൾക്കുള്ള സമ്മാനദാനം മാന്നാനം കെ ഇ സ്കൂൾ പ്രിൻസിപ്പൽ ഫാ. ഡോ. ജെയിംസ് മുല്ലശ്ശേരി സി എം ഐ നിർവഹിച്ചു. കേരള വോളിബോൾ അസോസിയേഷൻ സെലക്ഷൻ കമ്മിറ്റി മെമ്പർ വി ടി വത്സരാജ് അധ്യക്ഷത വഹിച്ചു.
Be the first to comment