ശ്രീലങ്ക വരെ പോയാലോ? ഇന്ത്യക്കാര്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത

കൊളംബോ: ഇന്ത്യ അടക്കം 35 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഒക്ടോബര്‍ ഒന്നു മുതല്‍ വിസയില്ലാതെ ശ്രീലങ്ക സന്ദര്‍ശിക്കാം. ആറു മാസ കാലയളവിലേക്കാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചത്. ഇന്ത്യയ്ക്ക് പുറമേ യുകെ, അമേരിക്ക, ജര്‍മനി, ചൈന, അടക്കമുള്ള രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് വിസ ഫ്രീ യാത്രയ്ക്കുള്ള സൗകര്യം ശ്രീലങ്ക ഒരുക്കിയത്. വിസ ലഭിക്കുന്നതുമായി ബന്ധപ്പെട്ട സങ്കീര്‍ണമായ നടപടിക്രമങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ഇതുവഴി സാധിക്കും.

2023ല്‍ ശ്രീലങ്ക സന്ദര്‍ശിച്ചവരില്‍ ഇന്ത്യക്കാര്‍ മുന്‍നിരയിലുണ്ട്. ശ്രീലങ്കയുടെ മൊത്തം വിദേശ വിനോദ സഞ്ചാരികളില്‍ 20 ശതമാനം പേരും ഇന്ത്യക്കാരാണ്. പുതിയ വിസ രഹിത നയം കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുമെന്നാണ് ശ്രീലങ്ക പ്രതീക്ഷിക്കുന്നത്.

കൂടുതല്‍ ഇന്ത്യന്‍ സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ ശ്രീലങ്ക നേരത്തെ തന്നെ നടപടികള്‍ സ്വീകരിച്ചിരുന്നു. 2023 ഒക്ടോബറില്‍, ഇന്ത്യയില്‍ നിന്നും മറ്റ് ആറ് രാജ്യങ്ങളില്‍ നിന്നുമുള്ള വിനോദസഞ്ചാരികള്‍ക്കുള്ള വിസ ഫീസ് രാജ്യം ഒഴിവാക്കിയിരുന്നു. ഈ നയം 2024 മെയ് 31 വരെ നീട്ടുകയും ചെയ്തു.

 

 

Be the first to comment

Leave a Reply

Your email address will not be published.


*