സി ഐ റ്റി യു അതിരമ്പുഴ പഞ്ചായത്ത് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്തത്തിൽ മാന്നാനത്ത് വർഗീയ വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു

മാന്നാനം: സി ഐ റ്റി യു അതിരമ്പുഴ പഞ്ചായത്ത് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്തത്തിൽ മാന്നാനത്ത് വർഗീയ വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു. ജനറൽ വർക്കേഴ്സ് യൂണിയൻ(സി ഐ റ്റി യു) കോട്ടയം ജില്ലാ പ്രസിഡൻ്റ് പി വി പ്രദീപ് ഉദ്ഘാടനം ചെയ്തു. മാന്നാനം സഹകരണ ബാങ്ക് പ്രസിഡൻ്റ് പി കെ ജയപ്രകാശ് അദ്ധ്യക്ഷനായിരുന്നു.

ജനറൽ വർക്കേഴ്സ് യൂണിയൻ (സി ഐ റ്റി യു) ഏരിയ സെക്രട്ടറി പി എൻ പുഷ്പൻ, നിർമ്മാണ തൊഴിലാളി യൂണിയൻ (സി ഐ റ്റി യു) ഏരിയ സെക്രട്ടറി കെ എൻ രാജൻ, സി ഐ റ്റി യു പഞ്ചായത്ത് കോർഡിനേഷൻ കമ്മിറ്റി സെക്രട്ടറി വി എൻ രാജപ്പൻ, ഗ്രാമപഞ്ചായത്തംഗം അമ്പിളി പ്രദീപ്, എം വി പ്രകാശൻ തുടങ്ങിയവർ പ്രസംഗിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*