സിവില്‍ സര്‍വീസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു; കോട്ടയം പാലാ സ്വദേശി ഗഹന നവ്യയ്ക്ക് ആറാം റാങ്ക്

ഗഹന നവ്യ ജെയിംസ്

2022ലെ സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ആദ്യ നാല് റാങ്കുകളും പെണ്‍കുട്ടികള്‍ക്ക്. ഇഷിത കിഷോറിനാണ് ഒന്നാം റാങ്ക്. ഗരിമ ലോഹ്യയ്ക്കും രണ്ടും എന്‍ ഉമ ഹരതി മൂന്നും സ്മൃതി മിശ്ര നാലും റാങ്ക് നേടി. ആറാം റാങ്ക് നേടി ഗഹന നവ്യ ജെയിംസാണ് റാങ്ക് പട്ടികയിൽ ഇടംപിടിച്ച മലയാളികളിൽ മുൻപന്തിയിൽ. ആര്യ വി എം 36-ാം റാങ്കും അനൂപ് ദാസ് 38-ാം റാങ്കും കരസ്ഥമാക്കി. എസ് ഗൗതം രാജ് 63–ാം റാങ്ക് നേടി.

കോട്ടയം പാലാ പുലിയന്നൂർ സ്വദേശിനിയായ ഗഹന നവ്യ ജെയിംസ് എംജി സർവകലാശാലയിൽ ഇന്റർനാഷനൽ റിലേഷൻസിൽ ഗവേഷണം നടത്തുകയാണ്. പാലാ ചാവറ പബ്ലിക് സ്കൂളിലാണ് പത്താം ക്ലാസ് വരെ പഠിച്ചത്. പാലാ സെന്റ്. മേരീസ് സ്കൂളിൽ പ്ലസ്ടു പൂർത്തിയാക്കിയ ഗഹന, പാലാ അൽഫോൻസാ കോളജിൽനിന്ന് ഒന്നാം റാങ്കോടെ ബിഎ ഹിസ്റ്ററി പാസായി. തുടർന്ന് പാലാ സെന്റ് തോമസ് കോളജിൽനിന്ന് എംഎ പൊളിറ്റിക്കൽ സയൻസിൽ ഒന്നാം റാങ്ക് നേടി. യുജിസി നാഷണൽ റിസർച്ച് ഫെലോഷിപ് സ്വന്തമാക്കി. പാലാ സെന്റ്. തോമസ് കോളജ് റിട്ട പ്രഫ. ജെയിംസ് തോമസിന്റെ മകളാണ്.

ഐഎഎസിലേക്ക്‌ 180 പേരുള്‍പ്പെടെ 933 പേരാണ് വിവിധി സർവീസുകളിലേക്കുള്ള അവസാന റാങ്ക് പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. 2022 ജൂണിലാണ് യുപിഎസ്‌സി പ്രിലിംസ് പരീക്ഷ നടത്തിയത്. സെപ്തംബ്പറില്‍ മെയിന്‍ പരീക്ഷയും നടത്തി. ഡിസംബറിലായിരുന്നു ഫലപ്രഖ്യാപനം. തുടർന്ന് ജനുവരി മുതല്‍ മെയ് വരെയുളള കാലയളവിലാണ് ഇന്റര്‍വ്യൂ അടക്കമുളള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായത്.

ഇഷിത കിഷോർ

Be the first to comment

Leave a Reply

Your email address will not be published.


*