സി കെ നാണു ജെഡിഎസ് വിമത വിഭാഗം ദേശീയാധ്യക്ഷൻ, ദേശീയ അധ്യക്ഷൻ ദേവഗൗഡയെ പുറത്താക്കി പ്രമേയം

ബിജെപിയോടൊപ്പം പോയ ദേവെഗൗഡയെ ജെഡിഎസിൽ നിന്ന് പുറത്താക്കിയതായി സി കെ നാണുവും സി എം ഇബ്രാഹിമും ഉൾപ്പെടുന്ന വിമത വിഭാഗം. പുതിയ ദേശീയാധ്യക്ഷനായി വിമത വിഭാഗം സി കെ നാണുവിനെ തിരഞ്ഞെടുത്തു. ബംഗളൂരുവിൽ ചേർന്ന വിമത വിഭാഗത്തിന്റെ പ്ലീനറി സമ്മേളനത്തിലാണ് തീരുമാനം. ദേശീയ അധ്യക്ഷ പദവിയിൽ നിന്നും പാർട്ടി അംഗത്വത്തിൽ നിന്നും ദേവെഗൗഡയെ പുറത്തക്കിയതായി പ്രമേയം പാസാക്കി. നേരത്തെ ദേവഗൗഡ തങ്ങളെ പുറത്താക്കിയ നടപടി ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിക്കുമെന്നും വിമത വിഭാഗം അറിയിച്ചതോടെ ജനത ദള്ളിൽ കാര്യങ്ങൾ കൂടുതൽ വഷളാവുകയാണ്.

ദേവെഗൗഡയെ പുറത്താക്കിക്കൊണ്ടു പാസാക്കിയ പ്രമേയവുമായി ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങുകയാണ് വിമത വിഭാഗം. ജെഡിഎസിന്റെ നേതൃത്വത്തിൽ ജെഡിയു ആർജെഡി സമാജ്‌വാദി പാർട്ടി എന്നിവർ ഒരുമിക്കുന്ന ജനതാ പരിവാർ സിന്റിക്കേറ്റിന് രൂപം നൽകാനും യോഗത്തിൽ തീരുമാനമായി. നിലവിൽ ജെഡിഎസ് കേരളാ ഘടകം ഒരു തീരുമാനം എടുത്തിട്ടില്ലാത്ത സാഹചര്യത്തിൽ മാത്യു ടി തോമസും, കെ കൃഷ്ണൻ കുട്ടിയും യോഗത്തിൽ പങ്കെടുത്തില്ല.

Be the first to comment

Leave a Reply

Your email address will not be published.


*