ഹെല്‍മറ്റ് ധരിക്കാത്തതിന് പിഴയിട്ടു; എസ്‌ഐ സീറ്റ് ബെല്‍റ്റ് ഇടാത്തത് ചോദ്യം ചെയ്തു; യുവാക്കള്‍ക്കെതിരെ കേസ്: വീഡിയോ

കണ്ണൂർ: മാഹി ചൊക്ലിയിൽ പൊലീസും നാട്ടുകാരും തമ്മിൽ കയ്യേറ്റം. ഹെൽമെറ്റ് ഇല്ലാതെ യാത്ര ചെയ്തതിന് പൊലീസ് യുവാവിന് പിഴയിട്ടിരുന്നു. ഇതേതുടർന്ന് പൊലീസ് വാഹനത്തെ പിന്തുടർന്ന് എത്തിയ യുവാവ് സീറ്റ് ബെൽറ്റ് ധരിക്കാത്തതിനെ തിരിച്ച് ചോദ്യം ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വാക്കേറ്റം ഉണ്ടായത്. പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയെന്നാരോപിച്ച് പൊലീസ് യുവാക്കൾക്കെതിരെ കേസ് എടുത്തു.

 ഇന്നലെ വൈകിട്ട് ആറ് മണിക്കാണ് കേസിനാസ്പദമായ സംഭവം. നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണെന്നും അതുകൊണ്ടാണ് പൊലീസിനെ ചോദ്യം ചെയ്തതെന്നുമാണ് യുവാവ് പറയുന്നത്. പൊലീസും യുവാക്കളും തമ്മിലുള്ള വാക്കേറ്റം സാമൂഹികമാധ്യമങ്ങളിൽ ഉൾപ്പടെ വ്യാപകമായി പ്രചരിച്ചു. പൊലീസ് വാഹനം തടഞ്ഞതിനും ഔദ്യോഗിക നിർവഹണം തടസപ്പെടുത്തിയതിനുമാണ് പൊലീസ് യുവാക്കൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്. 

Be the first to comment

Leave a Reply

Your email address will not be published.


*