
ആലപ്പുഴ ചേർത്തലയിലെ ഹോട്ടലിൽ ഡിവൈഎഫ്ഐ നേതാക്കളും ഹോട്ടൽ ജീവനക്കാരും തമ്മിൽ സംഘർഷം. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡൻ്റ്, സിപിഐഎം മുൻ ലോക്കൽ സെക്രട്ടറി, സംസ്ഥാന കമ്മിറ്റിയംഗത്തിൻ്റെ മകൻ എന്നിവരാണ് ജീവനക്കാരുമായി ഏറ്റുമുട്ടിയത്.
മേശ തുടയ്ക്കുമ്പോൾ വെള്ളം വീണെന്ന് പറഞ്ഞ് ആദ്യം മുൻ ലോക്കൽ സെക്രട്ടറി ജോലിക്കാരനെ തല്ലുകയായിരുന്നു. പിന്നാലെ ജീവനക്കാർ ഒന്നിച്ച് ചേർന്ന് യുവനേതാക്കളെയും മർദ്ദിച്ചു. സംഭവം പറഞ്ഞ് തീർത്തതിനാൽ പൊലീസ് കേസെടുത്തില്ല. മീൻ വിഭവങ്ങൾക്ക് പ്രസിദ്ധമായ ഭക്ഷണശാലയിലാണ് സംഘർഷമുണ്ടായത്.
Be the first to comment