കുസാറ്റിൽ എസ്എഫ്ഐയും യൂണിയന്‍ പ്രവര്‍ത്തകരും തമ്മില്‍ സംഘർഷം; ഹോസ്റ്റൽ മുറിക്ക് തീയിട്ടു

കൊച്ചി: കൊച്ചി ശാസ്‌ത്രസാങ്കേതിക സർവകലാശാല (കുസാറ്റ്) യിൽ സംഘർഷം. എസ്എഫ്ഐ- ഹോസ്റ്റൽ യൂണിയൻ പ്രവർത്തകർ തമ്മിലാണ് സംഘർഷമുണ്ടായത്. സംഘർഷകര്‍ ഹോസ്റ്റൽ മുറിക്ക് തീയിട്ടു . സംഘർഷത്തില്‍ അഞ്ച് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. സംഘര്‍ഷത്തിന് പിന്നാലെ വന്‍ പൊലീസ് സംഘം ക്യാമ്പസിലെത്തി. പരിക്കേറ്റ വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ബോര്‍ഡ് സ്ഥാപിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് വലിയ സംഘര്‍ഷത്തിലേക്ക് നയിച്ചത്. ഹോസ്റ്റലിന് തീയിട്ടത് എസ്എഫ്‌ഐക്കാര്‍ തന്നെയാണെന്ന് ആരോപിച്ച് ഹോസ്റ്റല്‍ യൂണിയന്‍ പ്രവര്‍ത്തകര്‍ രംഗത്തെത്തി. 

Be the first to comment

Leave a Reply

Your email address will not be published.


*