മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള യുവമോർച്ച മാർച്ചിൽ സംഘർഷം; പോലീസ് ജലപീരങ്കി പ്രയോഗിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച നടത്തിയ മാർച്ചിൽ സംഘർഷം. പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

പ്രവർത്തകരെ പിരിച്ചു വിടാൻ പോലീസ് 5 തവണ ജലപീരങ്കി പ്രയോഗിച്ചു. ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാന്‍ തയാറായില്ല.

സെക്രട്ടേറിയറ്റിന് മുന്നിൽ സംഘർഷാവസ്ഥ തുടരുകയാണ്. യുമോർച്ച പ്രവർത്തകർ പ്രകോപനം ഉണ്ടാക്കിയിട്ടു പോലീസ് സംയമനം പാലിക്കുകയാണ്. സെക്രട്ടേറിയറ്റിന് പുറത്ത് എംജി റോഡില്‍ ഇരുന്നു പ്രതിക്ഷേധിക്കുകയാണ് പ്രവര്‍ത്തകര്‍. ഗതാഗതം പൂര്‍ണമായും സംതംഭിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*