ഗാന്ധിനഗർ : വിജയ് യേശുദാസ് നായകനാവുന്ന പുതിയ ചിത്രം ‘ക്ലാസ്സ് ബൈ എ സോൾജിയർ ‘ ടീം കോട്ടയത്തെത്തുന്നു. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായാണ് വിജയ് യേശുദാസ് അടങ്ങുന്ന സംഘം മെഡക്സ്- 23 പ്രദർശന വേദിയിലെത്തുന്നത്. നവംബർ 16 വ്യാഴാഴ്ച വൈകിട്ട് 6 മണിക്ക് മെഡക്സ് പ്രദർശന വേദിക്കടുത്ത് ഒരുക്കിയിരിക്കുന്ന സ്ഥലത്താണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
പ്ലസ് വൺ വിദ്യാർത്ഥിനിയായ ചിന്മയി നായരാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ക്ലാസ് ബൈ എ സോള്‍ജിയറിലൂടെ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായകയായി മാറിയിരിക്കുകയാണ് ചിന്മയി. കോട്ടയം ളാക്കാട്ടൂർ എം.ജി.എം ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ ഹുമാനിറ്റീസ് വിദ്യാർത്ഥിനിയാണ് ചിന്മയി.
കലാഭവൻ ഷാജോൺ, മീനാക്ഷി, ശ്വേത മേനോൻ, ഡ്രാക്കുള സുധീർ, കലാഭവൻ പ്രജോദ്, ഗായത്രി വിജയലക്ഷ്മി, ഡോ. ജെ. പ്രമീളാദേവി, ഹരി പത്തനാപുരം, ബ്രിന്റ ബെന്നി, ജിഫ്ന, റോസ് മരിയ, ജെഫ് എസ് കുരുവിള, ഐശ്വര്യ, മരിയ ജെയിംസ്, സജിമോൻ പാറയിൽ, ജയന്തി നരേന്ദ്രനാഥ് തുടങ്ങി പ്രമുഖതാരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു.
Be the first to comment