നത്തിങ്ങിന്റെ സബ് ബ്രാന്‍ഡ് ആയ സിഎംഎഫിന്റെ ബജറ്റ് സ്മാര്‍ട്ട്ഫോണായ സിഎംഎഫ് ഫോണ്‍ വണ്‍ ഉടന്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്യും. ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ തുടക്കമിടാനുള്ള ശ്രമത്തിലാണ് സിഎംഎഫ്. ഫോണിന്റെ വില 20000 രൂപയില്‍ താഴെയായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ബേസിക് വേരിയന്റിനായിരിക്കും 20,000ല്‍ താഴെ വില വരിക. ഡിസ്‌കൗണ്ട് ഇല്ലാതെ 18000 രൂപയ്ക്ക് ഫോണ്‍ വാങ്ങാന്‍ സാധിക്കുമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
MediaTek Dimensity 7300 SoC പ്രോസസര്‍, 128GB, 256GB എന്നിങ്ങനെ രണ്ട് UFS 2.2 സ്റ്റോറേജ് വേരിയന്റുകള്‍ അടക്കം നിരവധി ഫീച്ചറുകളുമായി പുതിയ സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹാന്‍ഡ്‌സെറ്റിന് 6.7 ഇഞ്ച് OLED ഡിസ്‌പ്ലേയും 120Hz റിഫ്രഷ് നിരക്കും ഉണ്ടായിരിക്കും. 50 മെഗാപിക്സല്‍ പ്രൈമറി ക്യാമറയും 50 മെഗാപിക്സല്‍ അള്‍ട്രാ വൈഡ് ക്യാമറയും ഈ സ്മാര്‍ട്ട്ഫോണില്‍ ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. 50 മെഗാപിക്സല്‍ ഫ്രണ്ട് അല്ലെങ്കില്‍ സെല്‍ഫി ക്യാമറയും ഇതില്‍ ഫീച്ചറായി വന്നേക്കാം. CMF ഫോണ്‍ 1ന് 5,000mAh ബാറ്ററിയും 33W വരെ വയര്‍ഡ് ഫാസ്റ്റ് ചാര്‍ജിംഗ് ഓപ്ഷനുമായിരിക്കാം മറ്റു ഓപ്ഷനുകള്‍.
Be the first to comment