തെങ്ങ് കടപുഴകി; വീണത് റോഡരികിൽ നിർത്തിയിട്ട കാറിന്റെ മുകളിലേക്ക്

ഏറ്റുമാനൂർ ∙ കോടതിപ്പടി കവലയിൽ തെങ്ങ് കടപുഴകി റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ മുകളിലേക്കു വീണു. അപകടത്തിൽ അഭിഭാഷകൻ വിജയചന്ദ്രന്റെ കാറാണു തകർന്നത്. ഇന്നലെ രാവിലെ 11 മണിയോടെയാണു സംഭവം. സർക്കാർ ഭൂമിയിൽ നിന്നിരുന്ന തെങ്ങാണ് കടപുഴകിയത്. റോഡിനു കുറുകെ വീണതിനാൽ ഇതുവഴിയുള്ള ഗതാഗതവും മുടങ്ങി. കെഎസ്ഇബി ഓഫിസ്, ബ്ലോക്ക് പഞ്ചായത്ത് ഓഫിസ്, മൃഗാശുപത്രി, ട്രഷറി, വിവിധ കോടതികൾ തുടങ്ങി ഒട്ടേറെ സർക്കാർ സ്ഥാപനങ്ങളിലേക്കുള്ള വഴിയിൽ തിരക്കേറിയ സമയത്താണ് ഗതാഗത തടസ്സം ഉണ്ടായത്. 

പൊലീസും കോട്ടയത്തു നിന്നു അഗ്നിരക്ഷാസേനയും എത്തിയാണ് തെങ്ങ് മുറിച്ചു മാറ്റിയത്. ഒരു മണിക്കൂറിനു ശേഷം ഗതാഗതം പുനഃസ്ഥാപിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*