കണ്‍തടത്തിലെ കറുപ്പ് ഇന്നത്തെ കാലത്ത് പലരേയുംബാധിയ്ക്കുന്ന ഒന്നാണ്. സ്‌ക്രീന്‍ ഉപയോഗം കൂടുന്നത് തന്നെയാണ് പ്രധാന കാരണം. ഇതല്ലാതെ ഉറക്കക്കുറവും സ്‌ട്രെസുമെല്ലാം ഇതിന് കാരണമായി വരുന്നു. കണ്‍തടത്തിലെ കറുപ്പിന് പരിഹാരമായി വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ഒരു പായ്ക്ക് പരിചയപ്പെടാം.
ഇതിന് വേണ്ടത് രണ്ടേ രണ്ട് ചേരുവകള്‍ മാത്രമാണ്. കാപ്പിപ്പൊടിയും പാലുമാണ് ഇതിനായി വേണ്ടത്. കാപ്പി പല സൗന്ദര്യപായ്ക്കുകളിലും പ്രധാനപ്പെട്ടതാണ്. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ ചര്‍മത്തിലെ കരുവാളിപ്പ് മാറാന്‍ സഹായിക്കുന്നു.
ഇതില്‍ പാല്‍ കൂടി ചേര്‍ക്കുന്നു. പാല്‍ ആരോഗ്യത്തിന് മാത്രമല്ല, ചര്‍മസംരക്ഷണത്തിനും കൂടി സഹായിക്കുന്ന ഒന്നാണ്. ചര്‍മത്തിന് സ്വാഭാവിക മോയിസ്ചറൈസിംഗ് നടത്തുന്ന ഒന്നാണ് ഇത്. ഇത് തയ്യാറാക്കുന്നത് ഏറെ ലളിതമാണ്. ഇതിനായി കാപ്പിപ്പൊടിയെടുക്കാം. നല്ല ശുദ്ധമായ കാപ്പിപ്പൊടി വേണം. ഇതിലേയ്ക്ക് തിളപ്പിയ്ക്കാത്ത പാല്‍ ചേര്‍ക്കുക. ഇത് തണുത്തതെങ്കില്‍ ഏറെ നല്ലതാണ്. കാപ്പിപ്പൊടി ഒരുവിധം അയവുള്ള പേസ്റ്റാക്കി വേണം, എടുക്കാന്‍. ഇത് കണ്‍തടത്തില്‍ പുരട്ടാം. അല്‍പം കഴിയുമ്പോള്‍ കഴുകാം. ആഴ്ചയില്‍ രണ്ട് മൂന്ന് തവണ ചെയ്താല്‍ ഗുണം ലഭിയ്ക്കും.
ഈ മിശ്രിതം ഫേസ് പായ്ക്കാക്കി ഉപയോഗിയ്ക്കാന്‍ സാധിയ്ക്കുന്ന ഒന്ന് കൂടിയാണ്. മുഖത്തെ കരുവാളിപ്പിനും ടാനിനും ഇത് നല്ല പരിഹാരമാണ്. മുഖത്തെ ചുളിവുകള്‍ നീക്കാനും പ്രായക്കുറവ് തോന്നിപ്പിയ്ക്കാനുമെല്ലാം ഇതേറെ ഗുണം നല്‍കുന്ന ഒന്നാണ്.
Be the first to comment