
കണ്ണൂര്‍: വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്ന് മനുഷ്യനെ രക്ഷിക്കാന്‍ കേന്ദ്ര നിയമം തടസ്സമാകുന്നുവെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇപി ജയരാജന്‍. മനുഷ്യജീവന് സംരക്ഷണം നല്‍കേണ്ടത് സംസ്ഥാന ഗവണ്‍മെന്റിന്റെ ഉത്തരവാദിത്തമാണ്. എന്നാല്‍ വന്യമൃഗങ്ങളെ കൊല്ലാന്‍ പാടില്ലെന്നാണ് കേന്ദ്രനിയമം. നാട്ടിന്‍പുറത്ത് കാണുന്ന മൂര്‍ഖന്‍ പാമ്പിനെ പോലും തല്ലിക്കൊല്ലാന്‍ അനുവാദമില്ല. ഈ സാഹചര്യത്തില്‍ വന്യമൃഗങ്ങളെ സംസ്ഥാന ഗവണ്‍മെന്റിന് ഉദ്ദേശിക്കുന്നത് പോലെ കൈകാര്യം ചെയ്യാനാവില്ലെന്ന് ഇപി ജയരാജന്‍ പറഞ്ഞു.
വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്നതിന് സംസ്ഥാന ഗവണ്‍മെന്റിനെ വിമര്‍ശിക്കുന്നത് ഭൂഷണമല്ലെന്നും മന്ത്രി രാജിവച്ചതുകൊണ്ട് പ്രശ്‌നം തീരില്ലെന്നും ജയരാജന്‍ പറഞ്ഞു. അതിന് എല്ലാവരും സഹകരിക്കണം. ഇത് പൊതു പ്രശ്‌നമാണ്. കടുവ, പന്നി, ഏത് മൃഗങ്ങളായാലും കൊല്ലാന്‍ സംസ്ഥാനത്തിന് അധികാരമില്ല. കൊന്നാല്‍ അവരുടെ പേരില്‍ കേസ് എടുക്കും. ഇവിടെ ഇപ്പോഴും നിലനില്‍ക്കുന്നത് 80കളില്‍ ഉണ്ടാക്കിയ നിയമമാണ്. അതാണ് നാം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നമെന്നും ജയരാജന്‍ പറഞ്ഞു.
ഒരാനയ്ക്ക് ഒരു ദിവസം നൂറ് ലിറ്റര്‍ വരെ വെള്ളം വേണം. അത് കിട്ടാതെ വരുമ്പോഴാണ് ആന കാട് ഇറങ്ങുന്നതും ആളുകളെ ആക്രമിക്കുന്നത്. വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ ആവശ്യമയാ നടപടികള്‍ സ്വീകരിക്കുക എന്നതാണ്. വനമേഖലയോട് ചേര്‍ന്ന് നിരവധി പഞ്ചായത്തുകളുണ്ട്് കേരളത്തില്‍. ഇതിനെ പ്രതിരോധിക്കാന്‍ ഇന്നുള്ള നിയമവ്യവസ്ഥയില്‍ സാധ്യമല്ലെന്നും ജയരാജന്‍ പറഞ്ഞു.
Be the first to comment