സാധാരണക്കാര്‍ക്ക് അധികാരത്തിലുള്ളവരോട് ഭയരഹിതമായി ചോദ്യങ്ങളുയര്‍ത്താനാകണം: ടി.എം കൃഷ്ണ

സാധാരണക്കാര്‍ക്ക് അധികാരത്തിലുള്ളവരോട് ഭയരഹിതമായി ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ കഴിയുന്ന സാമൂഹികാന്തരീക്ഷമാണ് നിലനില്‍ക്കേണ്ടതെന്ന് കര്‍ണാടക സംഗീതജ്ഞന്‍ ടി.എം. കൃഷ്ണ പറഞ്ഞു. ഇന്ത്യയുടെ ഭൂതകാല ബഹുസ്വരതയും വിശ്വമാനവികതയും വിയോജിപ്പിന്‍റെ സ്വരം എന്ന വിഷയത്തിൽ മഹാത്മാ ഗാന്ധി സർവകലാശാല സംഘടിപ്പിച്ച അക്കാദമിക് സെമിനാറില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ അടിയന്തരാവസ്ഥ ഉള്‍പ്പെടെയുള്ള സാചര്യങ്ങളില്‍നിന്ന് പാഠമുള്‍ക്കൊള്ളാനും അതനുസരിച്ച് തിരുത്താനും നമ്മള്‍ തയ്യാറായില്ല. അനഭിലഷണിയമായ പ്രവണതകളോട് മൗനം പുലര്‍ത്തുന്നതിന്‍റെ പ്രത്യാഘാതങ്ങളാണ് പില്‍ക്കാലങ്ങളില്‍ അഭിമുഖീകരിക്കേണ്ടി വരുന്നത്- അദ്ദേഹം ചൂണ്ടിക്കാട്ടി.

വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ പ്രഫ. വി. കാർത്തികേയൻ നായര്‍ പ്രഭാഷണം നടത്തി. സിൻഡിക്കേറ്റ് അംഗം അഡ്വ. റെജി സഖറിയ അധ്യക്ഷത വഹിച്ച ചടങ്ങിൽ സിൻഡിക്കേറ്റ് അംഗങ്ങളായ പി. ഹരികൃഷ്ണന്‍, ഡോ. ആർ. അനിത, രജിസ്ട്രാർ ഡോ. കെ. ജയചന്ദ്രൻ, പരീക്ഷാ കൺട്രോളർ ഡോ. സി.എം. ശ്രീജിത്ത്, കോളജ് ഡവലപ്മെന്‍റ് കൗൺസിൽ ഡയറക്ടർ ഡോ. പി.ആർ. ബിജു, ഡോ. അജു കെ. നാരായണൻ എന്നിവർ പങ്കെടുത്തു. സിൻഡിക്കേറ്റ് അംഗം കെ.എം. സുധാകരൻ മോഡറേറ്ററായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*