കൊച്ചി: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സര്‍ക്കാര്‍ വക യാത്രയയപ്പ് നല്‍കിയ സംഭവത്തില്‍ പരാതി. നടപടി ജുഡീഷ്യല്‍ ചട്ടങ്ങളുടെയും മുന്‍കാല സുപ്രീംകോടതി ഉത്തരവുകളുടെയും ലംഘനമാണെന്ന് കാട്ടി സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും രാഷ്ട്രപതിക്കുമാണ് പരാതി നല്‍കിയിരിക്കുന്നത്.
സാമൂഹിക പ്രവര്‍ത്തകന്‍ സാബു സ്റ്റീഫനാണ് പരാതിക്കാരന്‍. സർക്കാർ നടത്തുന്നത് ഉപകാരസ്മരണയാണ്. ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ നീക്കണം. കേരള സര്‍ക്കാര്‍ കക്ഷിയായ കേസുകളില്‍ ചീഫ് ജസ്റ്റിസ് എടുത്ത നടപടികളെ കുറിച്ച് അന്വേഷണിക്കണമെന്ന് പരാതിയില്‍ ആവശ്യമുണ്ട്.
ഏപ്രില്‍ 23 നാണ് ചീഫ് ജസ്റ്റിസ് സര്‍വീസില്‍ നിന്ന് വിരമിക്കുന്നത്. ചീഫ് ജസ്റ്റിസുമാര്‍ വിരമിക്കുമ്പോള്‍ ഹൈക്കോടതിയുടെ ഫുള്‍ കോര്‍ട്ട് മാത്രം യാത്രയയപ്പ് നല്‍കുന്നതാണ് കീഴ്‌വഴക്കം. ഈ യാത്രയയപ്പ് കഴിഞ്ഞ ആഴ്ച കൊച്ചിയില്‍ നടന്നിരുന്നു. അതോടൊപ്പം സീനിയര്‍ അഭിഭാഷകര്‍ പ്രത്യേക യാത്രയയപ്പും നല്‍കിയിരുന്നു. ഇത് കൂടാതെ സര്‍ക്കാര്‍ പ്രത്യേക യാത്രയയപ്പ് നല്‍കിയതാണ് വിവാദമായത്.
ആദ്യമായാണ് ഒരു ചീഫ് ജസ്റ്റിസിന് സര്‍ക്കാരിന്റേതായി ഔദ്യോഗിക യാത്രയയപ്പ് നല്‍കിയത്. ബുധനാഴ്ച വൈകിട്ട് കോവളത്തെ ലീല ഹോട്ടലില്‍ വെച്ചാണ് യാത്രയയപ്പ് നല്‍കിയത്. മുഖ്യമന്ത്രി, മന്ത്രിമാര്‍ ചീഫ് സെക്രട്ടറി, അഡ്വക്കേറ്റ് ജനറല്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരും യാത്രയപ്പ് ചടങ്ങില്‍ പങ്കെടുത്തിരുന്നു.
Be the first to comment