മുറിയിൽ അതിക്രമിച്ചു കയറി; പി എം ആർഷോയ്ക്ക് എതിരെ പരാതി

തിരുവനന്തപുരം: എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയ്ക്ക് എതിരെ പരാതി. കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ മുറിയിൽ അതിക്രമിച്ചു കയറി യോഗം തടസപ്പെടുത്തിയെന്നാണ് പരാതി.

കേന്ദ്ര കാർഷിക സെക്രട്ടറിമാരുമായുള്ള ഓൺലൈൻ യോഗം നടക്കുന്നതിനിടെ സെക്രട്ടേറിയറ്റിൽ കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും കേരള കാർഷിക സർവകലാശാലാ വൈസ് ചാൻസലറുമായ ഡോ.ബി.അശോകിന്റെ ഓഫിസ് കാബിനിലേക്കാണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ അതിക്രമിച്ചു കയറിയത്.

യോഗത്തിനുശേഷം കാണാമെന്നു കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് മുഖേന അശോക് അറിയിച്ചെങ്കിലും വകവയ്ക്കാതെയാണ് ആർഷോയും ഒപ്പമുണ്ടായിരുന്നയാളും മുറിയിലേക്ക്‌ തള്ളിക്കയറിയത്. 

അതിക്രമിച്ചുകയറി ഉദ്യോഗസ്ഥർക്കൊപ്പം കസേരയിൽ ഇരുന്ന ആർഷോയും സുഹൃത്തും കാർഷിക സർവകലാശാല പൂട്ടിക്കുമെന്നും ഒരു യോഗവും നടത്താ‍ൻ അനുവദിക്കില്ലെന്നും പ്രിൻസിപ്പൽ സെക്രട്ടറിയെ കാണാൻ അനുവദിച്ചില്ലെങ്കിൽ അനന്തരഫലം അനുഭവിക്കേണ്ടി വരുമെന്നും ഭീഷണി മുഴക്കിയെന്നും സെക്രട്ടേറിയറ്റിലെ ചീഫ് സെക്യൂരിറ്റി ഓഫിസർക്കു നൽകിയ പരാതിയിൽ പറയുന്നു. 

Be the first to comment

Leave a Reply

Your email address will not be published.


*