കോട്ടയം മെഡിക്കൽ കോളേജിൽ വിദ്യാർഥിക്കുനേരെ മാനസികപീഡനമെന്ന് പരാതി

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പിജി വിദ്യാർഥിയെ വകുപ്പ് മേധാവി മാനസികമായി പീഡിപ്പിക്കുകയും മർദിക്കുകയും ചെയ്തതായി പരാതി. സംഭവം വിവാദമാകുകയും പിജി വിദ്യാർഥി ആത്മഹത്യ ചെയ്യുമെന്നു ഫേസ്ബുക്ക് പോസ്റ്റിടുകയും ചെയ്തതോടെ മാപ്പ് പറഞ്ഞ് തലയൂരാനാണ് ഇപ്പോൾ വകുപ്പ് മേധാവിയുടെ ശ്രമം. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഫോറൻസിക് വിഭാഗം മേധാവിയാണ് ആരോപണത്തിൽപ്പെട്ടിരിക്കുന്നത്.

ഡോ.വനന്ദനാദാസ് അനുസ്മരണ യോഗത്തിലാണ് പിജി വിദ്യാർഥിയായ യുവാവ് തനിക്ക് നേരിട്ട പീഡനങ്ങൾ വെളിപ്പെടുത്തിയത്. തുടർന്ന് ഇദ്ദേഹം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനും പരാതിപരിഹാര സമിതിക്കും പരാതി നൽകി. എന്നാൽ പരാതിയിൽ മെഡിക്കൽ കോളേജ് അധികൃതർ യാതൊരു നടപടിയെടുത്തില്ല. തുടർന്നാണ് പീഡനത്തിന് ഇരയായ വിദ്യാർഥി ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. പോസ്റ്റിട്ടതിനു പിന്നാലെ ആരോഗ്യമന്ത്രിയുടെ ഓഫീസ് രംഗത്തെത്തി. വിഷയത്തിൽ ഇടപെട്ട ആരോഗ്യമന്ത്രിയുടെ ഓഫീസ് മെഡിക്കൽ കോളേജ് ആശുപത്രിയോട് വിശദീകരണം തേടി.

തുടർന്ന് സൂപ്രണ്ടും അച്ചടക്കസമിതിയും യോഗം വിളിച്ചു ചേർക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അച്ചടക്കസമിതിക്കു മുന്നിൽ വകുപ്പ് മേധാവി മാപ്പു പറഞ്ഞു. ഇതോടെയാണ് വിഷയത്തിന് താത്കാലിക വിരാമമായത്.

Be the first to comment

Leave a Reply

Your email address will not be published.


*