കാസര്‍കോഡ്: കാസര്‍കോഡ് ജില്ലയില്‍ 92 കാരിയുടെ വോട്ട് സിപിഐഎം നേതാവ് രേഖപ്പെടുത്തിയതായി പരാതി. ‘വീട്ടിലെ വോട്ട്’ സംവിധാനത്തില്‍ വോട്ട് ചെയ്യുന്നതിനിടെയാണ് സംഭവം. കല്ല്യാശ്ശേരി സിപിഐഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയും ബൂത്ത് ഏജന്റുമായ ഗണേശനെതിരെയാണ് പരാതി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു.
ദേവിയെന്ന 92 കാരി വോട്ട് ചെയ്യാന്‍ ശ്രമിക്കുന്നതിടെ ബൂത്ത് ഏജന്റ് കൂടിയായ ഗണേശന്‍ വോട്ട് ചെയ്തുവെന്നാണ് പരാതി. അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറാണ് പരാതി നല്‍കിയത്. കല്യാശ്ശേരി നിയമസഭ മണ്ഡലത്തിലെ കല്യാശ്ശേരി പഞ്ചായത്തില്‍ 164-ാം ബൂത്തില്‍ ഏപ്രില്‍ 18 നാണ് സംഭവം നടന്നത്.
Be the first to comment