
തിരുവനന്തപുരം: വോട്ട് ചെയ്യാനെത്തിയ വ്യക്തിക്ക് വോട്ട് ചെയ്യാൻ കഴിഞ്ഞില്ലെന്ന് പരാതി. വോട്ടർപട്ടികയിൽ പേരില്ലാത്തതാണ് കാരണം. കഴിഞ്ഞ 40 വർഷമായി വോട്ട് ചെയ്യുന്ന വോട്ടറാണ്. 159-ാം ബൂത്തിലെ ഡോ. വേണുഗോപാലിൻ്റെ വോട്ടാണ് നഷ്ടമായത്. വോട്ട് ചെയ്യാനെത്തിയപ്പോഴാണ് തനിക്ക് വോട്ടില്ലെന്ന് വേണുഗോപാൽ അറിഞ്ഞത്.
നിരവധി പേരുടെ വോട്ട് ഇത്തരത്തിൽ നഷ്ടമായെന്ന് ഡോ വേണുഗോപാൽ പ്രതികരിച്ചു. ഇത്രയും കാലം താൻ വോട്ട് ചെയ്തിരുന്നു. വോട്ടർ പട്ടികയിൽ തൻ്റെ പേര് ഡിലീറ്റഡ് എന്നാണ് കാണിക്കുന്നത്. തൻ്റെ ഭാര്യയ്ക്ക് വോട്ടുണ്ടെന്നും വേണുഗോപാൽ വ്യക്തമാക്കി.
Be the first to comment