തിരുവനന്തപുരം : പോലീസുകാരായ സാഹോദരിമാർ പണം തട്ടിയെടുത്തതിന് ശേഷം കുപ്രസിദ്ധ ഗുണ്ടയെ കൊണ്ട് ഭീഷണിപ്പെടുത്തിയെന്ന് പരാതി. തിരുവനന്തപുരം കാട്ടായിക്കോണം സ്വദേശി ആതിരയുടെ പരാതിയിൽ പോത്തൻകോട് പോലീസ് കേസെടുത്തു. വനിത പോലീസ് ഉദ്യോഗസ്ഥരായ പേയാട് സ്വദേശി സംഗീത, സഹോദരി സുനിത എന്നിവർക്കെതിരെയാണ് കേസെടുത്തത്.
ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തിയതിന് ഗുണ്ടാതലവൻ ഗുണ്ട്കാട് സാബുവിനെതിരെയും പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സൗഹൃദം നടിച്ച് റിയൽ എസ്റ്റേറ്റ് ബിസിനസിന്റെ മറവിൽ ആതിരയയിൽ നിന്നും 19 ലക്ഷം രൂപ പോലീസ് ഉദ്യോഗസ്ഥരായ സംഗീതയും സഹോദരി സുനിതയും ചേർന്ന് വാങ്ങിയെന്നാണ് പരാതി. മാസങ്ങൾ കഴിഞ്ഞിട്ടും വസ്തുവോ പണമോ തിരികെ ലഭിക്കാതെ കബളിപ്പിച്ചെന്നും പരാതിയിലുണ്ട്.
പണം തിരികെ ചോദിച്ച് തുടങ്ങിയതോടെ മറുപടിയായി ലഭിച്ചത് തിരുവനന്തപുരത്തെ കുപ്രസിദ്ധ ഗുണ്ടയായ ഗുണ്ട്കാട് സാബുവിന്റെ ഭീഷണിയായിരുന്നു. പണം തട്ടിയതിനും ഭീഷണിപ്പെടുത്തിയതിനും പോത്തൻകോട് പോലീസ് കേസെടുത്തു. സംഗീത ,സുനിത, ഗുണ്ട്കാട് സാബു സുനിതയുടെ ഭർത്താവും സൈനികരുമായ ജിപ്സൺ രാജ്, ശ്രീകാര്യം സ്വദേശി ആദർശ് എന്നിവർക്കെതിരെയാണ് കേസ്. സംഗീത വിഴിഞ്ഞം കോസ്റ്റൽ സ്റ്റേഷനിലും സുനിത തൃശൂർ വനിത സെല്ലിലേയും പോലീസുകാരാണ്.
Be the first to comment