‘പാർലമെന്‍റിലും ചെങ്കോട്ടയിലും സ്ഫോടനം നടത്തും’; കേരള എംപിമാർക്ക് ഖലിസ്ഥാൻ ഭീഷണി സന്ദേശം

ന്യൂഡ‍ൽഹി: പാർലമെന്‍റിലും ചെങ്കോട്ടയിലും സ്ഫോടനം നടത്തുമെന്ന് കേരളത്തിലെ എംപിമാര്‍ക്ക് ഭീഷണി സന്ദേശം ലഭിച്ചതായി പരാതി. ഞായറാഴ്ച രാത്രി 11.30 ഓടെ ഖലിസ്ഥാൻ തീവ്രവാദ സംഘടനയായ സിഖ് ഫോർ ജസ്റ്റിസിന്‍റെ (Sikhs for Justice) പേരിലുള്ള സന്ദേശം മലയാളി എംപിമാരായ എഎ റഹീം, വി ശിവദാസന്‍ എന്നിവര്‍ക്കാണ് ഫോണില്‍ ലഭിച്ചത്.

ഇന്ത്യൻ ഭരണാധികാരികളുടെ കീഴിൽ സിഖുകാർ ഭീഷണി നേരിടുകയാണെന്നും ഖലിസ്ഥാൻ ഹിത പരിശോധന സന്ദേശം ഉയർത്തി പാർലമെന്‍റ് മുതൽ ചെങ്കോട്ട വരെ ബോംബിട്ട് തകർക്കും എന്നും അതനുഭവിക്കണ്ട എന്നുണ്ടെങ്കിൽ എംപിമാർ വീട്ടിലിരിക്കണമെന്നുമാണ് സന്ദേശത്തിൽ പറയുന്നത്.

ഭീഷണി ലഭിച്ചതിനു പിന്നാലെ എംപിമാർ ഡൽഹി പോലീസിനു വിവരം കൈമാറി. ഉദ്യോ​ഗസ്ഥർ സ്ഥലത്തെത്തി എംപിമാരുടെ മൊഴി രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചു. പാര്‍ലമെന്‍റിന്‍റെ ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കാനിരിക്കെയാണ് ഭീഷണി സന്ദേശം എത്തിയത്. പുതിയ ഭീഷണി സന്ദേശം വന്ന സാഹചര്യത്തിൽ സുരക്ഷ കൂടുതൽ കടുപ്പിക്കുമെന്നാണ് സൂചന.

Be the first to comment

Leave a Reply

Your email address will not be published.


*