
കൊച്ചി: വടകര, ആറ്റിങ്ങൽ മണ്ഡലത്തിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹർജിയിൽ ഹൈക്കോടതിയിൽ വിശദീകരണം നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ. എട്ട് മണ്ഡലങ്ങളിൽ സമ്പൂർണ്ണ വെബ്ബ് കാസ്റ്റിംഗ് സജ്ജീകരിച്ചിട്ടുണ്ടെന്നും സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്തുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
കാസർകോട്, കണ്ണൂർ , കോഴിക്കോട്, വയനാട് , മലപ്പുറം, പാലക്കാട് ,തൃശൂർ, തിരുവനന്തപുരം മണ്ഡലങ്ങളിൽ ആണ് വെബ് കാസ്റ്റിംഗ് ഒരുക്കിയിട്ടുള്ളത്. ഹർജികൾ തിരഞ്ഞെടുപ്പ് നടപടികളെ ബാധിക്കുമെന്നും ആവശ്യമായ എല്ലാ സുരക്ഷയും ഉറപ്പാക്കിയിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരിച്ചു.ആറ്റിങ്ങലിൽ 3431 ഇരട്ടവോട്ട് കണ്ടെത്തി നീക്കം ചെയ്തിട്ടുണ്ടെന്നും കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചു.
Be the first to comment