അതിരമ്പുഴ സെൻ്റ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ ലഹരിക്കെതിരെ ബോധവത്കരണ ക്ലാസും കപ്പാസിറ്റി ബിൽഡിംഗ് ലൈഫ് സ്കിൽസ് പ്രോഗ്രാമും നടത്തി

അതിരമ്പുഴ : കേന്ദ്ര സാമൂഹ്യ നീതി ശാക്തീകരണ മന്ത്രാലയത്തിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ലെവൽ കോ-ഓർഡിനേറ്റിംഗ് ഏജൻസി (എസ്.എൽ.സി.എ) കേരള, ചങ്ങനാശ്ശേരി സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ അതിരമ്പുഴ യുവദീപ്തി ഫൊറോനയുടെ സഹകരണത്തോടെ സെൻ്റ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ വെച്ച് വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സും, എൻ.എസ്.എസ് വോളൻ്റീയേഴ്‌സിനായി കപ്പാസിറ്റി ബിൽഡിംഗ് ലൈഫ് സ്‌കിൽസ് പ്രോഗ്രാമും നടത്തി.

സ്കൂൾ ഹെഡ്മിസ്ട്രസ്സ് സിനി ജോസഫ് ഉദ്ഘാടനം ചെയ്തു. എസ്.എൽ.സി.എ ഓഫീസർ അമൽ മത്തായി, സമൃദ്ധ കെയർ സെൻ്റർ ഫോർ ചൈൽഡ്രൻ കോൺസിലർ അലീഷ സനീഷ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. യുവദീപ്തി ഫൊറോന ഭാരവാഹികളായ ഫൊറോന ജനറൽ സെക്രട്ടറി മിഷാൽ പി ബിജു, ഫൊറോന ഡെപ്യൂട്ടി പ്രസിഡന്റ്‌ ജൂലിയ ഷാജി എന്നിവർ പ്രസംഗിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*