യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം നഗരസഭാ മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരുവനന്തപുരം നഗരസഭയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചതോടെയാണ് പോലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടയില്‍ ഒഴുക്കില്‍പ്പെട്ട ശുചീകരണ തൊഴിലാളി ജോയ് മരിച്ച സംഭവത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയത്.

പ്രവര്‍ത്തകര്‍ നഗരസഭയ്ക്ക് അകത്തേക്ക് കടക്കാന്‍ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതോടെ പോലീസും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമായി. പ്രവര്‍ത്തകരെ തള്ളിമാറ്റാന്‍ പോലീസ് ശ്രമിച്ചതോടെ പ്രവര്‍ത്തകരുമായി ഉന്തും തള്ളുമായി. തുടര്‍ന്ന് പോലീസിന് നേരെ കല്ലേറുണ്ടായി. പോലീസ് വീണ്ടും ജലപീരങ്കി പ്രയോഗിച്ചു. കോര്‍പ്പറേഷന്‍ ഓഫീസിന് പിന്നിലൂടെയും തള്ളിക്കയറാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തുകയായിരുന്നു.

എന്നാല്‍, സമരം രാഷ്ട്രീയ ലക്ഷ്യത്തിന്റെ ഭാഗമാണെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍ ആരോപിച്ചു. പൊതു ഇടങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നത് തടയാന്‍ എന്‍ഫോസ്‌മെന്റ് നടപടി കര്‍ശനമാക്കുമെന്നും മേയര്‍ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*