‘കോൺഗ്രസ് സർക്കാർ ഭരണഘടനാ ഭേദഗതികൾ വരുത്തിയത് ഒരു കുടുംബത്തെ സഹായിക്കാൻ’; രാജ്യസഭയിലെ ഭരണഘടനാ ചർച്ചയിൽ നിർമല സീതാരാമൻ

കോൺഗ്രസ് സർക്കാർ ഭരണഘടനാ ഭേദഗതികൾ വരുത്തിയത് ഒരു കുടുംബത്തെ സഹായിക്കാനായിരുന്നുവെന്ന് ധനമന്ത്രി നിർമല സീതാരാമൻ. രാജ്യസഭയിൽ നടക്കുന്ന ഭരണഘടനാ ചർച്ചയിൽ സംസാരിക്കുകയായിരുന്നു നിർമല സീതാരാമൻ. കോൺഗ്രസ് ഭരണകാലത്ത് വരുത്തിയ ഭേദഗതികൾ ജനാധിപത്യത്തെ ശക്തിപ്പെടുത്താനല്ല, പകരം അധികാരത്തിലിരിക്കുന്നവരെ സംരക്ഷിക്കുന്നതായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേർത്തു.

രാജ്യസഭയിൽ നടക്കുന്ന ഭരണഘടനാ ചർച്ചയ്ക്ക് തുടക്കം കുറിച്ച് സംസാരിച്ചത് നിർമല സീതാരാമൻ ആയിരുന്നു. ഭരണഘടനയുടെ 75ാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള പ്രത്യേക ചര്‍ച്ചയാണ് ഇന്ന് രാജ്യസഭയില്‍ ആരംഭിച്ചത്. ചര്‍ച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ പ്രസംഗം ഇന്നുണ്ടാകും. രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉള്‍പ്പടെയുള്ള നേതാക്കളും സംസാരിക്കും.

ലോക്സഭയിലെ ഭരണഘടനാ ചർച്ച ശനിയാഴ്ച സമാപിച്ചിരുന്നു. പ്രധാന മന്ത്രി നരേന്ദ്ര മോദി ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. ഭരണഘടനയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ബിജെപി സ്വീകരിച്ച നടപടികൾ എണ്ണിപ്പറഞ്ഞായിരുന്നു പ്രസംഗം. വർഷങ്ങളായി കോൺഗ്രസ് അതിനെ എങ്ങനെ വേദനിപ്പിച്ചു എന്നതിൻ്റെ ഘട്ടം ഘട്ടമായുള്ള ഉദാഹരണങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി. കോൺഗ്രസിൻ്റെ ഒരു കുടുംബം ഭരണഘടനയെ തകർത്തു. ഞാൻ ഒരു കുടുംബത്തെ പരാമർശിക്കുന്നു, കാരണം 75 വർഷത്തിൽ ഒരു കുടുംബം മാത്രമേ 55 വർഷമായി ഭരിച്ചിരുന്നുള്ളൂ. കുടുംബത്തിൻ്റെ മോശം ചിന്തകളും നയങ്ങളും മുന്നോട്ട് കൊണ്ടുപോയി’ മോദി പറഞ്ഞു. അതേസമയം ഭരണഘടന മൂല്യങ്ങളെ തമസ്കരിച്ച് രാജ്യത്തെ പിന്നാക്കം കൊണ്ടുപോകാനാണ് ബിജെപിയുടെ ശ്രമമെന്ന് ചർച്ചയിൽ പങ്കെടുത്ത പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*