
ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി കോൺഗ്രസ് പ്രകടനപത്രിക പുറത്തിറക്കി. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മല്ലികാര്‍ജ്ജുൻ ഖർഗെ തുടങ്ങിയ നേതാക്കളാണ് ന്യായ് പത്ര് എന്ന പേരിൽ പ്രകടന പത്രിക പുറത്തിറക്കിയത്. ജാതി സെൻസസ് നടപ്പാക്കും, എസ് സി, എസ്ടി, ഒബിസി സംവരണം ഉയർത്താൻ ഭരണഘടന ഭേദഗതി കൊണ്ടുവരും, കരാര്‍ വ്യവസ്ഥ എടുത്ത് കളഞ്ഞ് മുഴുവൻ തസ്തികകളിലും സ്ഥിരം നിയമനം കൊണ്ടുവരും, വാർധക്യ കാല, വികലാംഗ പെൻഷൻ തുക ആയിരം രൂപയായി ഉയർത്തും, മുതിർന്ന പൗരന്മാർക്ക് യാത്രാ ഇളവുകൾ നൽകും, രാജസ്ഥാൻ മാതൃകയിൽ 25 ലക്ഷം രൂപ വരെ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി കൊണ്ടുവരുമെന്ന് ന്യായ് പത്ര് പറയുന്നു.
നീതിയാണ് പ്രകടനപത്രികയുടെ അടിസ്ഥാനമെന്ന് പി ചിദംബരം പറഞ്ഞു. കോണ്‍ഗ്രസ് 2019ല്‍ ഭയപ്പെട്ട കാര്യങ്ങളെല്ലാം രാജ്യത്ത് സംഭവിച്ചു. കഴിഞ്ഞ പത്ത് വര്‍ഷങ്ങളില്‍ പ്രത്യേകിച്ചും കഴിഞ്ഞ അഞ്ച് വര്‍ഷം രാജ്യത്തെ നശിപ്പിക്കുന്ന നിലപാടുകളാണ് ബിജെപി സര്‍ക്കാര്‍ സ്വീകിരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Be the first to comment