കർണാടകയിൽ അഞ്ചു മന്ത്രിമാരുടെ മക്കൾ കോൺഗ്രസ് സ്ഥാനാർത്ഥികളാകും

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കർണാടകയിൽ സ്ഥാനാർത്ഥി ക്ഷാമം നേരിടുന്ന കോൺഗ്രസ് മന്ത്രിമാരുടെ മക്കളെ ഇറക്കുന്നു. ഡൽഹിയിൽ ചേർന്ന കോൺഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി അഞ്ച് മന്ത്രിമാരുടെ മക്കളുടെ സ്ഥാനാർഥിത്വത്തിന് അംഗീകാരം നൽകിയതായാണ് വിവരം. ഇതുൾപ്പടെ 16 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ കമ്മിറ്റി തീരുമാനിച്ചു. ഇന്ന് വൈകിട്ട് സ്ഥാനാർത്ഥിപ്പട്ടിക പുറത്തുവിട്ടേക്കും.

പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളിയുടെ മകൾ പ്രിയങ്ക ജാർക്കിഹോളി (ചിക്കോടി), വനിതാ- കുടുംബക്ഷേമ മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കറിന്റെ മകൻ മൃണാൾ ഹെബ്ബാൾക്കർ (ബെലഗാവി ), ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിയുടെ മകൾ സൗമ്യ റെഡ്ഡി (ബെംഗളുരു സൗത്ത്), വനം മന്ത്രി ഈശ്വർ ഖാന്ദ്രെയുടെ മകൻ സാഗർ ഖാന്ദ്രെ (ബീദർ), കൃഷിമന്ത്രി ശിവാനന്ദ് പാട്ടീലിന്റെ മകൾ സംയുക്ത (ബാഗൽകോട്ട്) എന്നിവരാണ് കന്നിയങ്കത്തിന് ടിക്കറ്റ് തരപ്പെടുത്തിയിരിക്കുന്നത്.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെയുടെ മരുമകൻ രാധാകൃഷ്ണ ദൊഡ്ഡമണി കൽബുർഗി മണ്ഡലത്തിൽ ജനവിധിതേടാനുളള സാധ്യതയുണ്ട്. കർണാടക മന്ത്രിസഭയിലെ ഏഴ് മന്ത്രിമാരെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകണമെന്നതായിരുന്നു ഹൈക്കമാൻഡ് നിർദേശം. എന്നാൽ കേന്ദ്രഭരണം കിട്ടുമെന്ന് ഉറപ്പില്ലാതെ ജയിച്ചുകയറിയാൽ എം പിയായി മാത്രം തുടരേണ്ടി വരുമെന്നത് പലരെയും പിന്നോട്ടടുപ്പിച്ചു. ഇതോടെ മക്കളെ ഇറക്കാനുള്ള നിർദേശം കെപിസിസി അധ്യക്ഷൻ ഡികെ ശിവകുമാർ മുന്നോട്ടുവെക്കുകയായിരുന്നു.

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മക്കൾക്ക് ടിക്കറ്റ് കിട്ടാൻ കരുക്കൾ നീക്കിക്കൊണ്ടിരുന്നവരാണ്‌ മേൽപ്പറഞ്ഞ മന്ത്രിമാർ.ബിജെപി കടുത്ത മത്സരം കാഴ്ചവെച്ചേക്കാവുമെന്ന മണ്ഡലങ്ങളാണ് മന്ത്രിമാരുടെ മക്കൾ മത്സരിക്കാനിറങ്ങുന്ന എല്ലാ മണ്ഡലങ്ങളും. മന്ത്രിമാർ നേരിട്ടിറങ്ങി ഇവിടെ പ്രചാരണപരിപാടികൾക്ക് ചുക്കാൻ പിടിക്കും. ജയത്തിൽ കുറഞ്ഞൊന്നും അംഗീകരിക്കില്ലെന്നും ഒറ്റ സീറ്റുപോലും നഷ്ടപ്പെടുത്തരുതെന്നും കെപിസിസി നേതൃത്വം മന്ത്രിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

കോൺഗ്രസിന് 2019 ൽ 28 ൽ ഒറ്റ സീറ്റിൽ മാത്രമായിരുന്നു ജയം. ബിജെപി കടുത്ത മത്സരം കാഴ്ചവെച്ചേക്കാവുമെന്ന മണ്ഡലങ്ങളാണ് മന്ത്രിമാരുടെ മക്കൾ മത്സരിക്കാനിറങ്ങുന്ന എല്ലാ മണ്ഡലങ്ങളും. മന്ത്രിമാർ നേരിട്ടിറങ്ങി ഇവിടെ പ്രചാരണപരിപാടികൾക്ക് ചുക്കാൻ പിടിക്കും. ജയത്തിൽ കുറഞ്ഞൊന്നും അംഗീകരിക്കില്ലെന്നും ഒറ്റ സീറ്റുപോലും നഷ്ടപ്പെടുത്തരുതെന്നും കെപിസിസി നേതൃത്വം മന്ത്രിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. കോൺഗ്രസിന് 2019 ൽ 28 ൽ ഒറ്റ സീറ്റിൽ മാത്രമായിരുന്നു ജയം.

Be the first to comment

Leave a Reply

Your email address will not be published.


*